Monday, September 12, 2011

‘വില്യംശെമീര്‍സ്പിയര്‍‘ ഹാ... എത്ര മനോഹരമായ ‘നടക്കാത്ത‘ പദം...(രണ്ടാം ഭാഗം)

രണ്ടാം ഭാഗം

     ബിജി എഴുന്നേറ്റ് wash room ലേക്ക് നടന്നു. വിജയേട്ടനും ഹനീഫയും കട്ടി മീശവെച്ച waiter റെ പോലെയുള്ള ഒരാളോട് സംസാരിക്കുന്നണ്ടായിരുന്നു. ഏറ്റവും പിറകിലായുള്ള table ല്‍ വലിയ പാത്രങ്ങളില്‍ വെച്ച ചോറും ഒരു കറിയുടെ പാത്രവും കണ്ടു. കറി പാത്രത്തിന്റെ  ഒഴിച്ചു കൊടുത്ത്, ഒഴിച്ചു കൊടുത്ത് വക്കിലും6 വീണ table ലും കറിയുടെ ഒരു modern art രൂപാന്തരപെട്ടിരുക്കുന്നു. കൂടാതെ Table നു താഴെയും ചവിട്ടിമെതിച്ച ചോറും കറിയും കാണാം. ഉള്ളില്‍ ഒന്നു ഏന്തി7 നോക്കിയപ്പോള്‍ disposible tiffine ന്റെ അടപ്പിനു മുകളില്‍ പയര്‍, അച്ചാര്‍, പായസം എന്നിങ്ങനെ എഴുതിവെച്ചിരിക്കുന്നു. പാര്‍സല്‍ പോയതിന്റെ ബാക്കിയായിരിക്കും.

     വിജയേട്ടന്‍ “ബിജി“ എന്നുറക്കെ വിളിച്ചപ്പോള്‍ കൌതുകകാഴ്ചകളില്‍ നിന്നും മടങ്ങി. അപ്പോഴും ആ shirt inside ചെയ്യാത്ത കടക്കാരനോട് വിജയേട്ടന്‍ സംസാരിക്കുന്നുണ്ടായിരുന്നു. എന്താണെന്നു ചോദിച്ചപ്പോള്‍
    “കറികളൊക്കെ കുറവാണെന്നു പറഞ്ഞു.“

     വിജയേട്ടന്റെ കൂടെ കൈകള്‍ പിന്നില്‍‍ പിണച്ച് waiter ഉം വിജയേട്ടന്‍ പറഞ്ഞത് പൂര്‍ത്തീകരിക്കാനെന്ന പോലെ  പറഞ്ഞു.

     “കുറെ parcel ഉം പോയി.”

     എന്തോ ചിന്തിച്ചുകൊണ്ട് ബിജി table ല്‍ നിന്നും ഒരു tissue paper വലിച്ചെടുത്തു‌കൊണ്ട് സ്വന്തം മുഖം waiter ല്‍ നിന്നും മറച്ച് “പോകാം “എന്നു പറഞ്ഞു, പക്ഷെ വിജയേട്ടന്‍ ‘എല്ലായിടത്തും ഇങ്ങനെ തന്നെയായിരിക്കും’ എന്ന്‍ പറയേണ്ട താമസം കസേര വലിച്ചിട്ടിരുന്നു ബിജി. കൂടെ ഹനീഫും വിജയേട്ടനും opposit ആയും ഇരുന്നു.

     ബിജിയുടെ കുത്സിതമനസ്സ് വീണ്ടും ചിത്രശലഭത്തെ പോലെ പറക്കാന്‍ തുടങ്ങി. വരുന്ന ഒരു കൊല്ലത്തേക്ക് വായില്‍ സൂക്ഷിക്കനുള്ള ഓണസദ്യയുടെ മാസ്മരിക രുചിയോര്‍ത്ത് table ല്‍ താളം പിടിച്ച്  മൂളിപ്പാടാന്‍ തുടങ്ങി.

     Owner ന്റെ രൂപത്തിലുള്ളയാള്‍ {(?)ആ നടപ്പും എടുപ്പും!} Red and Pepper Chilly Restaurant എന്ന് A4‍ size ലെഴുതിയ പച്ചപേപ്പര്‍‌ വിരിച്ചു. കൂടെ ഒരു വളിച്ച ചിരി free ആയും തന്നു. Advertisement ന്റെ രൂപത്തിലുള്ള ആ പേപ്പര്‍‌ മൂന്നാളും തിരിച്ചും മറിച്ചും നോക്കി. അപ്പോള്‍ പണം കൊടുക്കേണ്ട വിജയേട്ടനെ ഒരാവര്‍ത്തി കൂടി നോക്കാന്‍ ബിജി മറന്നില്ല.

     അതാ വരുന്നു തൂശനില!

     ജീന്‍സ് pants ധരിച്ച കടക്കാരന്‍ ഒരു Card Board പെട്ടിയുമായി വന്നു. ഇല വിരിച്ചു. കീറിയതു കണ്ട് വീണ്ടും തിരിച്ച് പെട്ടിയിലിട്ടു. മറ്റൊന്നെടുത്തു. അതും തിരിച്ചിട്ടു.അങ്ങിനെ അതിലുള്ള ഓരോ ഇലയും എടുത്ത് table ല്‍ വെച്ച് തിരിച്ചെടുത്തു. പെട്ടിയില്‍ ഒന്നും നല്ലതില്ലെന്ന് കണ്ട് വീണ്ടും പരതി. പരതി പരതി അതില്‍ ഏത് ‘മികവില്‍ മികച്ചേരി’ എന്നത് നോക്കി വിരിച്ചു. എന്നിട്ടും ഇലയുടെ രണ്ട് പാതിയിലും നാലുകീറുവീതം മൊത്തം 8 കീറ്. “പഷ്ട്” . മനസ്സില്‍ വീണ്ടും കുളിരു കോരി. അപശകുനങ്ങള്‍ എന്നു കേട്ടിട്ടുണ്ട്. ഘോഷയാത്ര ഇതാന്ത്യമായിട്ടാണ്.

     “ഏയ് അങ്ങിനെയൊന്നും ഇല്ല,” ബിജി സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു.
    
     ഈ പ്രക്രിയ മറ്റൊരു table യും നമ്മുടെ സ്വന്തം ഇല master ആവര്‍ത്തിച്ചു. ഒരു ദൃഡഗാത്രന്റെ മുന്‍പില്‍ മറഞ്ഞു നിന്നു ഇല തെരയല്‍‍ ചെയ്യുന്വോഴും എതിര്‍വശത്തിരുന്ന് അയാളുടെ രൂപം കാണാം. അത്രയ്ക്ക് height ഉം weight ഉം ഉള്ളവന്‍. ഇലമാസ്റ്റര്‍ തന്റെ സ്ഥിരം പതിവ് തുടര്‍ന്നു. അവസാനം ഒരില ഉയര്‍ത്തിപ്പിടിച്ചു, വീണുകിട്ടിയ നിധി പോലെ! അപ്പോള്‍
ഇഷ്ടന്റെ മുഖമൊന്നു കാണേണ്ടതായിരുന്നു. ആ വിജയഭാവം. ആ മീശയില്ലാ ചുണ്ടില്‍ വിരിഞ്ഞ ഒരു ചെറു പുഞ്ചിരി.

     “ഡോ”
    
     എന്താണ് സംഭവിച്ചതെന്നറിയുന്നതിനു മുന്‍പ്...
   
     “എവിടുന്നു കിട്ടിയടാ ഈ കച്ചറ ഇല? ഇലയ്ക്കുശേഷം ഞാന്‍ table ല്‍ നിന്നും വാരി തിന്നണമോ?”

     മുന്‍പ് ഇല വിരിച്ചയാള്‍‍ പ്രകോപിച്ചതാണ്. “ഡോ” എന്നത് അയാള്‍ വലിച്ചെറിഞ്ഞ ഇല നമ്മുടെ ഇല master റുടെ മുതുകില്‍ വീണ ശബ്ദവുമാണ്‌.

     നമ്മളെ പോലെയല്ലല്ലോ എല്ലാവരും. ഇരുന്ന table തള്ളി എഴുന്നേറ്റ അയാള്‍ ഇല master ന്റെ നേര്‍ക്കായി പാഞ്ഞു. മിക്കിമൌസിനെ പിടിക്കാന്‍ പൂച്ചയുടെ കൈ നീണ്ടു വരുന്വോള്‍ ഞൊടിയിടയില്‍ ഓടുന്നതു പോലെ ഇല മാസ്റ്റര്‍ തടിയുണ്ടെങ്കില്‍‌‍ മണലും വാരിത്തിന്നാം എന്നതു പോലെ അടുക്കളയിലേക്ക് ഒറ്റ കുതിപ്പ്.
    
     അയാള്‍‌‍ വിടാനുള്ള ഭാവമില്ലായിരുന്നു. ആക്രോശിച്ചുകൊണ്ട് വെരുകിനെ പോലെ രണ്ട് മൂന്ന് വട്ടം വട്ടം ചുറ്റി. അപ്പോഴേക്കും Cash Counter ല്‍ ഇരിക്കുന്ന ജീന്‍സിട്ടയാള്‍(Manager ആണോ Owner ആണോ) എത്തി.  പിന്നത്തെ പയറ്റ് അയാളോടായി.

     “പറ്റില്ലെങ്കില്‍‌ ഇട്ടറെഞ്ഞ് പോകണം Mr.”

     കൈചൂണ്ടിക്കൊണ്ട് അയാള്‍ പറഞ്ഞു. കുടവയര്‍‌ ചാടി തീരെ നിസ്സംഗതാ ഭാവത്തോടെ വില്ലന്റെ‌ കഥ കേട്ട് മൂളീക്കൊണ്ടിരുന്ന ജീന്‍സിട്ടയാള്‍‌ അവസാനം ഇങ്ങനെ പറഞ്ഞൂ.

     “എന്തു ചെയ്യാം സാര്‍, നാടാണെങ്കില്‍ ഞാനെന്റെ‌ വീട്ടില്‍ വായ നട്ട് ഇവിടെ ഇലവിരിച്ചേനെ. പക്ഷെ ഇതെന്റെ നാടല്ലല്ലോ? വാഴക്കന്നു മായി മരുഭൂമിയില്‍ പോയാല്‍‌ ബലദിയ പൊക്കിയതു തന്നെ. SAS Paper വാഴയില മതിയെന്ന് നൂറു വട്ടം ഞാന്‍‌ പറഞ്ഞതാ. മറ്റ് നാല് Owner മാര്‍ സമ്മതിക്കണ്ടെ? (ഇതും പറഞ്ഞ് cash counter ലേക്ക് തലയുയര്‍ത്തി നോക്കി. ‘Owner‘ എന്ന് കേട്ടപ്പോള്‍ അവിടെ ചുറ്റും കൂടിയിരിക്കുന്ന 3 owner മാര്‍ ഒരേ സമയം ഞങ്ങളെ നോക്കി. ‘അതേ ഞങ്ങളാണ് Owner മാര്‍ എന്ന ഭാവ(അഹ?) ഗൌരവം മുഖത്തു വരുത്താന്‍ മറന്നില്ല)ഞങ്ങള്‍ 5 Owner മാറാ. സാറ് ക്ഷമീ....”

    കിതച്ചുകൊണ്ടിരുന്നെങ്കിലും അല്പം അടങ്ങിയ വില്ലനെ പിടിച്ച്കൊണ്ടുപോയി cash-counter റിനടുത്തിരുത്തി.
    
     “ഒരു plate കൊണ്ടു വാ” Owner  വിളിച്ചു പറഞ്ഞു.

     ഒരു ബസ്സിയുമായി1 നമ്മുടെ ഇല master വീണ്ടും വരുന്നതു കണ്ട് Owner  ഗര്‍ജ്ജിച്ചു.  “നീ വരണ്ട! എടാ മോഹനാ നീ അതു വാങ്ങിയിട്ടു വാ”

     മറ്റൊരു waiter ബസ്സി കൊണ്ടു വന്നു വെച്ചു.

     മുന്‍പിലുള്ള table ലെ TNT കൊരിയര്‍ സര്‍വ്വീസിന്റെ ബാനറും വസ്ത്രത്തില്‍ എല്ലായിടത്തും പേറിയിരിക്കുന്നയാള്‍ ഇലമടക്കിക്കഴിഞ്ഞപ്പോള്‍ ഞങ്ങളെ കൂടാതെ 4 പേര്‍ ബാക്കിയായി.
അല്ല ഒരാള്‍ കൂടിയുണ്ട്. കൈകഴുകി ഞങ്ങളിരിക്കുന്നതിന്റെ വലതു വശം വന്നിരുന്നു.

     അവസാനം സംഭവം തുടങ്ങി.

     നല്ല പാലക്കാടന്‍‌ മട്ടനരി!

     അതില്‍ നിന്നും എന്തോ ചില കറുത്ത‌ അവശിഷ്ടങ്ങള്‍ എടുത്തെറിയുന്വോള്‍ ചോറു വിളന്വിയയാള്‍‌ ഒന്നമര്‍ത്തി നോക്കാന്‍ മറന്നില്ല.

     ഇതിനിടയില്‍ ബിജിയുടെ ഫോണ്‍‌ ശബ്ദിച്ചു. പുന്നാര ഭാര്യ! അവള്‍‌ ഇന്ന്‌ ഒരിക്കെലും കഴിക്കാനിടയില്ലാതിരുന്നെന്ന്  കരുതിയ ഓണസദ്യയുടെ വിഭവങ്ങള്‍ ഞാന്‍‌ കഴിക്കാന്‍‌ പോകുകയാണ്‌ എന്ന്‌ പറയാനറച്ചതും,

     “ഞാനിപ്പോള്‍ ഇളയച്ചന്‍‌ കൊണ്ടു വന്ന Hotel ഓണസദ്യ കഴിച്ചിട്ടിരിക്കുകയാണ്‌,” എന്ന്‌ കേട്ടപ്പോള്‍‌ പറയാനുറച്ചത് തികട്ടിയതിറക്കാന്‍‌‍ ബിജി നിര്‍‌‍ബദ്ധിതനായി. ചോറിനു ശേഷം വരേണ്ട കറികള്‍ ഒഴിക്കുന്വോള്‍‌ പേര്‍‌ പറഞ്ഞൊഴിക്കണമെന്ന്‌ വിളന്വുകാരനോട്‌ പറയണമെന്ന് ഭാര്യയുമായി സംസാരിക്കുന്വോഴും ബിജി ഓര്‍ത്തു.

     (അങ്ങിനെയൊക്കെയാണ് ഫോമാ‍ക്കുന്നവര്‍2 പറയുക.)

    “ഇളയഛന്‍ കൊണ്ടുവന്ന കറികള്‍ മുഴുവനും ഉപയോഗിച്ചിട്ടില്ലെന്നും കുറെ കളഞ്ഞെന്നും മനിതര്‍ ഭക്ഷണം കഴിക്കുന്നത് എഴുന്നേറ്റ് നടക്കാന്‍ വേണ്ടിയാണെന്നറിയാമെങ്കിലും‍ ഇപ്പോള്‍ ഭക്ഷണക്കനം കൊണ്ട് അനങ്ങാന്‍ മേലാതെ പെരുവഴിയില്‍ കിടക്കുന്ന അനക്കോണ്ടയായെന്നും,” ഭാര്യ പറഞ്ഞു നിര്‍ത്തി.

     'അവളുടെ ഒരു Philosophy?' ബിജി മനസ്സില്‍ ഉരച്ചു.

     സമയം പോകുന്നു.

     “കറി എവിടെ?“

      വിജയേട്ടന്‍ ഹനീഫിന്റെ മുഖത്തു നോക്കി ചോദിച്ചു.

     “കറി എവിടെ?“

     ബിജി‍ ഫോണ്‍ cut ചെയ്ത് വിജയേട്ടന്റെ മുഖത്ത് നോക്കി പറഞ്ഞു. ഭാര്യ പറഞ്ഞ കറികളുടെ പേരുകള്‍ക്കൊടുവില്‍ രണ്ട് തരം പായസത്തിന്റെ പേര്‍ കൂടി ചെവിയില്‍ മുഴങ്ങുന്വോള്‍ ഇവിടെ ഒരു കറിപോലും വരാതെ വറ്റു വാരി ചവക്കുന്ന മൂന്ന് അന്തേവാസികള്‍!

     ലോകത്തിലെ സര്‍വ്വ ഇളയഛന്മാരെയും ചാട്ടവാര്‍കൊണ്ടടിക്കണം എന്നുള്ളാളെ ബിജി പ്രാകിയ സമയം. ‘ഞാന്‍ മാത്രം ഓണസദ്യകഴിച്ച് ഭാര്യയുടെ അടുത്ത് വന്ന് വീന്വളക്കാനും സമ്മതിക്കില്ല.’

     ജീന്‍സിട്ട owner തട്ടെടുത്ത് വരേണ്ടതിനു പകരം, “നെയ്യ് വേണോ നെയ്യ്, പശൂന്നെയ്യ്” എന്നു ചോദിച്ചടുത്തു വന്നു.

     “നെയ്യെങ്കില്‍ നെയ്യ്“ കൊണ്ടുവാ എന്നായി ബിജി.

     ബിജി അറിയാതെ ഭയന്നു. “ഞാന്‍ ഭയപ്പെട്ടതു സംഭവിക്കുമോ..?
    
     സ്വപ്നം...?”

     നെയ്യ് ചോറില്‍ ഒരു കുന്വിളില്‍ ഒഴിക്കാന്‍ ശ്രമിച്ചപ്പോള്‍

     “എല്ലായിടത്തുമായി ഒഴിക്കെടോ” എന്നു ബിജി പറഞ്ഞു.

    “കറികൊണ്ടുവാ” ക്ഷമകെട്ട് വിജയേട്ടന്‍ അലറി.

     അങ്ങ് ദൂരെ കറിയൊഴിക്കേണ്ട മുതലാളിമാന്മാര്‍(അഞ്ചുപേര്‍) വട്ടമിട്ടു സൊറ പറയുന്നതിനു തടസ്സം വന്നതിഷ്ടപ്പെടാത്തതു പോലെ ചിരിയുള്ളമുഖം കറുപ്പിച്ച് കടുപ്പത്തിലൊരു നോട്ടമെറിഞ്ഞു. അതിലൊരുവനെഴുന്നേറ്റ് വന്ന്,

     “ഓ കരിയോ? കരി don't give?"

     എന്ന് english ല്‍ പറഞ്ഞ് kitchen നിലേക്ക് നടന്നു.

     ആ നടത്തവും നോക്കി ചോറില്‍ കൈയ്യിട്ട് നിന്ന വിജയേട്ടന്റെ തടിച്ചചുണ്ടില്‍ പറ്റിപ്പിടിച്ച ചോറ്മണികള്‍ പുറത്തേക്ക് തെറിച്ചപ്പോള്‍ തന്നെ ബിജി കരുതി ഇപ്പോള്‍ വിജയേട്ടന്‍ സംസാരിക്കും. അതു പോലെ.

       "ഹും, അവന്റെ ഒരു english?"

     വിജയേട്ടന്റെ ഈ pose അധികനേരം നോക്കി നില്‍ക്കാന്‍ ബിജിക്കായില്ല. മുഖം താഴ്ത്തി ചോറില്‍ അഭിഷേകം ചെയ്ത നെയ്യ്  എല്ലായിടത്തുമാക്കാന്‍, ആരോടോ ദേഷ്യം തീര്‍ക്കുന്നമാതിരി അമര്‍ത്തി, അമര്‍ത്തി കുഴച്ച് വായിലേക്ക് തള്ളുന്വോള്‍ കൈവിരലുകള്‍ക്കിരുവശത്തുനിന്നും ചോറ് പുറത്തേക്ക് തള്ളിക്കൊണ്ടിരുന്നു.

     “തുന്വപ്പൂ ചോറ്, അല്ല വലിയ ഈച്ചയുടെ വലിപ്പമുള്ള ചോറ്, കാല്‍ഭാഗം കഴിഞ്ഞു. കിച്ചനില്‍ കറിക്കു പോയ മുതലാളിയും പിറകുവശം വഴി രക്ഷപ്പെട്ടിരിക്കുമോ?“

     ബിജി ചിന്താമഗ്നാനായി.

     “ഓ, ദൈവമേ സാധാരണദിവസങ്ങളില്‍ പോലും ഇല്ലാത്ത അനുഭവം.” ആരോടെന്നില്ലാതെ ബിജി പുലന്വി.

    
     തൊട്ടപ്പുറത്തിരിക്കുന്ന, അന്യസംസ്ഥാനത്തുള്ളവനെപോലെ തോന്നിച്ചയാള്‍‍-നമ്മെ പോലെ, ആ വിധിയുടെ യഥാര്‍ത്ഥപൂരകമായി-ഒരു ചോറുരുള, പിന്നെ വെള്ളം, വീണ്ടും ചോറ്...എന്നത് ആവര്‍ത്തിക്കുന്നത് ഞങ്ങള്‍ മൂന്നു പേരും കണ്ടില്ലെന്ന് നടിച്ചു.

     പുതിയ costomer ആരും ഇല്ലാഞ്ഞിട്ടും cardboard പെട്ടിയില്‍ നല്ല ഇലകളുണ്ടോ എന്ന് പരതുകയായിരുന്നു ജീന്‍സിട്ട പയ്യന്‍.

     “ഇരുന്നവര്‍ക്ക് കൊടുക്കാനല്ല നോക്കുന്നത്. മൊശകോടാന്‍! “

     പണ്ട് നാട്ടിലെ കല്ല്യാണവീട്ടില്‍ ചില കോമളന്മാര്‍ “നിങ്ങളുടെ “ജബറ3” നിറക്കുന്നവന്‍ ഞാന്‍“ മാത്രമാണെന്ന ഭാവേന ഈ നാലുംകൂട്ടി യോജിപ്പിച്ച പാത്രമെടുത്ത്(തൂക്ക്4) ഓടി നടക്കുന്നത് കാണാറുണ്ടായിരുന്നു.

     അന്ന് അത് ഫ്രീയായി കിട്ടുന്നത് കൊണ്ട് “ആ ഭാവം” സമ്മതിക്കാം.

ഇതിവിടെ കാശിനല്ലെ? എന്നിട്ടും നമ്മള്‍ക്കെല്ലാവര്‍ക്കും ഇവിടെ ഇരുന്ന് കാണാം പാകത്തില്‍ കിച്ചനില്‍ വെച്ച ആ നാലുംകൂട്ടിയ “തൂക്ക്” എടുക്കാന്‍ മറന്നതോ? അതോ അതിലൊന്നും ഇല്ലാത്തതോ?

     “ഇതെന്താ സന്വാറില്ലെ?”

     എന്ന് വിജയേട്ടന്‍ തുടര്‍ന്നപ്പോള്‍ Cash counter ല്‍ നിന്നും ഇരുന്ന മുതലാളി ഒന്ന് തലയുയര്‍ത്തി നോക്കി ഒന്നമര്‍ന്നിരുന്ന് വീണ്ടും പുറത്തേക്കെന്നെ നോക്കിയിരുന്നു.

     ക്ഷമ നശിച്ച വിജയേട്ടന്‍, “സാന്വാറൊഴിക്കടോ? എന്ന് അലറിയപ്പോള്‍ മൊത്തം പത്താളുകള്‍ വിജയേട്ടനെ നോക്കി. അതില്‍ കൂടുതല്‍ ആളുകളും kitchen നകത്തുള്ള കുശിനിക്കാരായിരുന്നു. Overcoat ഉം  തലയില്‍ polithine കൊണ്ടുണ്ടാക്കിയ തൊപ്പിയും ധരിച്ച് കിച്ചനകത്ത് ഇവര്‍ എന്ത് ചെയ്യുവാ എന്ന് ബിജി അവരെ നോക്കി ദീര്‍ഘനിശ്വാസം വിട്ടു. ഇവര്‍ ഇത്ര പേര്‍ ഉണ്ടായിട്ടും നാലാള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ ഈ കുന്തം എന്തിനു തുറന്നു വെച്ചു?

     നിവൃത്തികേടുകൊണ്ട്, ചന്തി നിരക്കി, വലിയ stool ല്‍ നിന്നും മെല്ലെ നടന്നു വരുന്നുണ്ടായിരുന്നു മുതലാളീ No.1. പുറത്തുവെച്ച സാന്വാര്‍ പാത്രം എടുത്ത് കിച്ചനില്‍ പോയി. അല്പസമയം കഴിഞ്ഞ് തിരിച്ചു വന്ന് മുതലാളി സാന്വാറൊഴിക്കാന്‍ തുടങ്ങി.

    ‘ഒഴിക്കല്‍‍ എന്നു പറഞ്ഞാല്‍ ഇതാണ് ഒഴിക്കല്‍! ഒരര litre കാണും. ഒഴിച്ചെതും Hiroshima യില്‍ ബോംബിട്ടതു പോലെ, ഒഴുകി നാലുപാടും എത്താന്‍ വേണ്ടി പെടാപാടുപെടുന്ന സാന്വാറിനെ പിടിക്കാന്‍ നിന്നില്ല. ബാക്കിവന്നത് കുഴച്ച് വായിലേക്കിട്ട് ചവച്ചപ്പോള്‍ മല്ലി വെള്ളത്തിലെ‍ ഉള്ളിയും മുളകും വായില്‍ കിടന്നരഞ്ഞു.
    
     "കാല്‍ നനയുന്നു. എന്തോ വെള്ളം വീണതാണോ?" ബിജി കാല്‍ വലിച്ച് നോക്കി. "ഓ. നമ്മുടെ സാന്വാര്‍ ചോര്‍ച്ച!" കീറിയ ഇലയില്‍ കൂടി മൂപ്പര്‍ താഴേക്ക് പതിക്കുന്നതാണ്.

     മറ്റുള്ളവര്‍ക്കൊഴിക്കാതെ പോകാന്‍ ഭാവിച്ചവനെ വിജയേട്ടന്‍ കൈ പിടിച്ചൊഴിപ്പിച്ചു.
“ഒഴിക്കണ്ട“ “ഒഴിക്കണ്ട“ എന്ന് പറയാന്‍ ആഞ്ഞപ്പോഴേക്കും ആ അത്യാഹിതം സംഭവിച്ചു കഴിഞ്ഞിരുന്നു. പിന്നെ വിജയേട്ടനും ഹനീഫയും പെടാപാട് പെട്ട് തണ നിര്‍മ്മിക്കുന്നതാണ് കണ്ടത്.

      ‘കൈയ്യില്‍ ഒതുങ്ങാത്തത് കൊണ്ട് തണകെട്ടാന്‍‍‍ കറാന്‍ കൊടുത്തോ?’ ബിജി മനസ്സില്‍ പറഞ്ഞു.

     10,000/- ദര്‍ഹം salary തരികയാണെങ്കില്‍ എന്റെ ഭാര്യയെ കുശിനിയിലേക്ക് അയക്കാമെന്നായി ഹനീഫ്. എന്റെ ഭാര്യക്കത്രയും വേണ്ട, അതിന്റെ പകുതി തന്നാല്‍ മതിയെന്നായി വിജയേട്ടന്‍. പോകാന്‍ നേരത്ത് ആ കുശിനിക്കാരനെ കൊണ്ട് പോയി സാന്വാറുണ്ടാക്കുന്നത് പഠിപ്പിച്ചിട്ടേ ഇവിടം വിടൂ എന്നും ബിജിയും തട്ടിവിട്ടു.

     'ഇപ്പറഞ്ഞതിലെല്ലാം കാര്യമുണ്ട് താനും' എന്ന് തോന്നുന്നതായിരുന്നു സാന്വാറിന്റെ perfomance!. ഇതെന്ത് സാന്വാര്‍? മല്ലികലക്കിയതില്‍ ചൂടുവെള്ളവും സാന്വാര്‍പൊടിയും വീണ്ടും വീണ്ടും ഇട്ടതു പോലെയുണ്ട്.

     അതായിരിക്കും മുതലാളി ആ സാന്വാര്‍ പാത്രം എടുത്ത് കിച്ചനിലേക്ക് പോയത്. ആളുകള്‍ വരുന്തോറും വെള്ളം ഒഴിക്കാന്‍!

      അവസാനം “തൂക്കി”ന് ശാപമോക്ഷം കിട്ടി. മുതലാളിപയ്യന്‍ തൂക്കുമായി ഞെളിഞ്ഞു വന്നു. അപ്പോഴേക്കും പാതി ചോറ് കഴിഞ്ഞിരുന്നു.

     “രണ്ടു കൂട്ടം കറി മാത്രം ഇല്ലെന്ന് പറഞ്ഞിട്ട്, ഇവിടെ രണ്ട് കറി പോലും ഇല്ലല്ലോ?”

     വിജയേട്ടന്‍ മുഴുമിപ്പിക്കുന്നതിനു മുന്‍പ് വീണ്ടും വായില്‍ തള്ളിയ ചോറ് പുറത്തേക്ക് വന്നു. അതില്‍ വീണ്ടും അല്പം സാന്വാര്‍ ഒട്ടിച്ച് വീണ്ടും അകത്തേക്ക് തള്ളി.

     വിജയേട്ടന്റെ മുന്‍പത്തെ പരാക്രമം കണ്ടുകൊണ്ടാവാം. തൂക്കുമായി വന്നവന്‍ അടുത്തേക്ക് വന്നില്ല. ഒരു ചെറിയ plate ല്‍ മംഗോളിയന്‍ mixed noodle വിളന്വുന്നതു പോലെയോ മറ്റോ, അത്രയ്ക്ക് care ആയി ഒരു തരം മഞ്ഞകുഴന്വും, അച്ചാറും ഒഴിച്ചു. അയാള്‍ തൃശൂര്‍ പൂരത്തിന് കതിനയ്ക്ക് തീ കൊളുത്തുന്നതു പോലെ ദൂരെ നിന്നും കൈ നീട്ടി dining table ലേക്ക് തള്ളി. മുഖത്തപ്പോഴും എന്തോ ഔദാര്യം ചെയ്തതുപോലെയുള്ള കള്ളച്ചിരിയും അയാള്‍ ഒട്ടിച്ചു വെച്ചിരുന്നു. തന്റെ രാജാപാര്‍ട്ട് കഴിഞ്ഞെന്നതുപോലെ ചന്തിയും കുലുക്കി തിരിഞ്ഞു നടന്നു.

     വിശന്നു പൊരിഞ്ഞെങ്കിലും എന്തോ ബിജിയതെടുത്തില്ല. വിജയേട്ടന്‍ നക്കി നക്കി തിന്നുന്വോള്‍ “എലിശേരി” “എലിശേരി” എന്ന് പറഞ്ഞ് “അവന്റമ്മയുടെ എല്ല് ഞാന്‍ ശരിയാക്കും” എന്നും പറഞ്ഞവസാനിപ്പിച്ചു.

     ബിജിയുടെ ധാരണ പരിപ്പു കറിയെന്നായിരുന്നു. ഇത്ര കുറച്ചേ പരിപ്പിന്‍ കറിയുള്ളൂ എന്ന് ചിന്തിച്ചിരിക്കുന്വോള്‍ വേറൊരു പയ്യനോട് മുതലാളി No.2 ചെവിയിലെന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന്, കേട്ട നിര്‍ദ്ദേശം പാലിക്കാനെന്ന പോലെ table നപ്പുറത്ത് parcel പൊതിച്ചോറുകള്‍ അഴിക്കുന്നതാണ് കണ്ടത്!

     “ഓഹോ. അപ്പോ ഇതായിരുന്നു നിര്‍ദ്ദേശം.”

     ബിജി അതും നോക്കിയിരുന്നു.

    അയാള്‍ ഓരോരോ ചെറിയ plastic cup കള്‍ അഴിക്കുകയും അടക്കുകയും ചെയ്തു കൊണ്ടിരുന്നു. parcel പോയി തിരിച്ചു വന്നതായിര്‍ക്കണം. അല്ലാതെ

    “മിഞ്ചിയ5തൊന്നും ആകാതിരുന്നാല്‍ മതിയായിരുന്നു.” 

     ബിജിയുടെ ചോറ് ഏകദേശം തീറാറായിരിക്കുന്നു.

     ചോറുരുളകള്‍ കറിയില്ലാതെയും വിജയേട്ടന്റെ വായില്‍ പറക്കുന്നത് കാണാന്‍ കൌതുകമുണ്ട്.
ഇടയ്ക്കിടക്ക് അച്ചാര്‍ തൊട്ടു നക്കുന്നതു പോലെ   “രണ്ട് കറിമാത്രം കുറവെന്ന് പറഞ്ഞിട്ട്” എന്ന വാചകം പറഞ്ഞുകൊണ്ടിരുന്നു.

     അതിന് മറുപടിയെന്നോണം ഹനീഫ് “ഉം ഉം“ എന്ന് മൂളുന്നതിനു പകരം ഇപ്രാവിശ്യം
     “ഇല്ലെങ്കില്‍ പറയെണ്ടെ നമ്മള്‍ വേറെ കടയില്‍ പോകുമായിരുന്നല്ലോ?”   എന്ന് വ്യസനത്തോടെ പറഞ്ഞ് അച്ചാര്‍ രണ്ട് മൂന്നു തവണ തൊട്ടു നക്കി.

     “ഓ ഓ അത്രയ്ക്കായോ” അച്ചാര്‍ കൊണ്ട് ചോറു തിന്നാന്‍ പറ്റും എന്ന് കണ്ട് ബിജിയും ഒരുളയ്ക്ക് ഒരച്ചാര്‍ എന്നാക്കാന്‍ നിര്‍ത്തി മനസ്സില്‍ പറഞ്ഞു. ‘ഇങ്ങനെയാണെങ്കില്‍ ചോറിലും വരും കമ്മി! മെല്ലെ തിന്നാം.’

     ഉരുള ചെറുതാക്കാന്‍ തുടങ്ങിയിരുന്നു.

‘ഇങ്ങനെയെങ്കില്‍ വിശപ്പിന്റെ ബാക്കി ഭാഗം എന്തു ചെയ്യും? ഓ സാരമില്ല. ഒരു ദിവസമല്ലെ?’
ബിജി ഭക്ഷണം വേണ്ടെന്ന് ഭാര്യയോട് പറഞ്ഞതില്‍ അറിയാതെ ദേഷ്യം പിടിച്ചെങ്കിലും അവളുടെ അവിസ്മരണീയമായ കൈപുണ്യത്തില്‍ മനസാ അഭിനന്ദിക്കുകയും ചെയ്തു.

     എന്തായാലും ഒരു ഭാര്യയെന്ന പദം പൂര്‍ണ്ണമാകുന്നത് തികച്ചും അവളുടെ പാചകനൈപുണ്യത്തിലാണ്. ഒരു ഭര്‍ത്താവിനു ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യം ഭാര്യയ്ക്ക് പാചകം യഥാവിധി ചെയ്യാനറിയുന്നതാണ്. അല്ലെങ്കില്‍ ഇതായിരിക്കും വിധി!

ഭാഗം-2
     വൈകുന്നേരം വന്ന് ‘എനിക്കൊരു കഥ എഴുതാനുണ്ടെന്ന്’ പറഞ്ഞ് ബിജി പേനയും പേപ്പറും തപ്പുന്വോള്‍ അവളഞ്ഞില്ല ഞാന്‍ കഴിച്ച ഓണസദ്യയെ കുറിച്ചാണെഴുതുന്നതെന്ന്!

     ഇതെഴുതാന്‍ വേണ്ടി കുന്തിച്ചിരുന്ന നാലാം നാള്‍-അതായത് ഓണസദ്യ-ചരമം നാലാള്‍ നാള്‍-ഓരോ അര പേജും എഴുതി, കൈകഴക്കി, പെന്നു മാറ്റി, നഷ്ടപ്പെട്ടു പോയ നല്ല പേനയെ ഓര്‍ത്ത് പഴി പറഞ്ഞിരിക്കുന്വോള്‍, “ഉള്ള പേന വെച്ചെഴുത്? ഭാവനാശൂന്യത്തിന് പേനയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം?
‍     എന്റെ നല്ല പാതി comment യായും ഉപദേശമായും പറഞ്ഞപ്പോഴും, ഭക്ഷണത്തിന്റെ മഹാത്മ്യത്തെ കുറിച്ച് മറന്നതു കൊണ്ടോ എന്താണെന്നറിയില്ല അവളൊന്നും ചോദിച്ചില്ല.

      ‘ചിലപ്പോള്‍ നമ്മള്‍ രണ്ടു പേരും കഴിച്ചത് ഒന്നാണെന്നതു(Restaurant) കൊണ്ടും ഭര്‍ത്താവ് കഴിച്ചത് താന്‍ കഴിച്ചതിനേക്കാള്‍ നല്ലതായിരിക്കും പിന്നെ ചോദിച്ചാല്‍ ഭര്‍ത്താവ് ഫോമാക്കും2 എന്ന് നിനച്ചതു മായിരിക്കും കാരണം'.

     അല്ലെങ്കില്‍ മൂപ്പ‍ത്തി 'എത്ര കറികള്‍? എത്ര കൂട്ടു കറികള്‍? എന്ന് തിരിച്ചും മറിച്ചും ഒരു CBI cross വിസ്താരം നടത്താതിരിക്കില്ല'.

     പക്ഷെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് എഴുതിയത് വായിക്കാന്‍ മൂപ്പത്തി തുടങ്ങിയത്.  അവ വായിച്ച് ചിരിച്ചും അന്തം വിട്ടും നിന്ന അവള്‍ പിന്നെ ഇതിന്റെ climax എങ്ങിനെയായിരിക്കുമെന്നറിയാന്‍ ഉറങ്ങുന്ന എന്നെ വിളിച്ചുണര്‍ത്തി,

Continue to.... മൂന്നാം ഭാഗം   


6 വക്ക് = Edge
7 ഏന്തി = കഴുത്ത് നീട്ടി

No comments: