Friday, July 9, 2010

Atheism

“വിമാനം താണു തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളൂ. മുഖം കഴുകി തിരിച്ചു വന്നു overhead rack ല്‍ നിന്നും ബാഗ് ശരിയാക്കി വെച്ചു.
“റ്റിം.റ്റിം.”
കുറെ നേരമായി ഈ ശബ്ദം കേള്‍ക്കുന്നു.
“ആര്‍ ആര്‍ക്കു വേണ്ടി?“
ആകാശനീലിമയില്‍ നിന്നും വിഷലിപ്തമായ അന്തരീക്ഷമണ്ഠലത്തിലേക്ക്.
താഴെ പച്ചപ്പ് കണ്ടു തുടങ്ങിയിരിക്കുന്നു . വിമാനത്തിനകത്ത് ഉറക്കം വിട്ടുണര്‍ന്നിരിക്കണം എല്ലാവരും.
ശബ്ദമുഖരിതമായിരി‍ക്കുന്നു ഇപ്പോള്‍.
ആരെല്ലാമോ മൊബൈല്‍ switch on ചെയ്യുന്നു.
"എന്തെങ്കിലും പറ്റൂം, flight landചെയ്യാതെയുള്ള ഈ കര്‍മ്മം കൊണ്ട്".

എല്ലാവരും എത്തിക്കാണും.
താന്‍ കാരണം ഈ ഭൂമുഖത്തുണ്ടായ നാന്വുമായി അവളും അമ്മയുമച്ഛനും.
നീണ്ട മൂന്നു വര്‍ഷത്തെപെടാപാടുമായി തിരിച്ച് ഞാന്‍ ഇതാ....
എന്നെ ഞാനാക്കിയ ഭുഭാഗത്തേക്കിറങ്ങാന്‍ ആയുന്നു.
ഇത്രയും നേരം തന്നോട് സംസാരിച്ച തൊട്ടപ്പുറത്തിരുന്ന വായുവാസി ഇപ്പോഴും അതാ ഉറങ്ങുന്നു.
“ഉം. Atheism വന്നിരിക്കുന്നു. മോനെ ദിനേശാ ഈ നാസ്തിക ചിന്തകളുടെ പിന്നാന്വുറങ്ങിള്‍ മേഞ്ഞു നടന്നന്തമില്ലാതെ കുന്തമായി തീര്‍ന്നിട്ടാ ഞാനാസ്തികനായത്“.
പറഞ്ഞീല്ല. landing fast ലാണോ?
എല്ലാവരും ഒന്നു കുലുങ്ങിയോ? “ഏ capta.n ഉറങ്ങിപോയോ?“
റ്റിം.റ്റിം.
എന്തൊക്കെയോ intercom ല്‍ കൂടി കേള്‍ക്കുന്നുണ്ട്. നല്ല രീതിയിലുള്ള ശബ്ദമല്ലല്ലോ?
റ്റിം.റ്റിം.
“Ladies & Gentle man, we touched the land ...... “
“റ്റിം.റ്റിം“ എന്നത് അത്യാവശ്യ ശബ്ദമാണെന്ന് ഇപ്പോള്‍ മനസ്സിലായി.
“ഏയ്. എന്തായിത്? ഇത്ര വേഗതെയോ?“
വിമാനത്തില്‍ ആകെ ബഹളം. തൊട്ടടുത്തുള്ള നാസ്തികനും എഴുന്നേറ്റു.
“what is happening? why.... “
മൂപ്പരുടെ മുടിഞ്ഞൊരിഗ്ലീഷ്. മൂപ്പര്‍ക്ക് മുഴുവിപ്പിക്കാനായില്ല. വിമാനം വീണ്ടും പൊക്കുന്നോ?
ഹൊ? എന്തോ പ്രശ്നമുണ്ട്. ജനാലചില്ലില്‍ തെന്നിമാറിക്കാണുന്ന രൂപങ്ങള്‍ പോലും മനസ്സിലാകുന്നില്ല.അത്രക്ക് വേഗതിലായിരുന്നു യാത്ര.
“അങ്ങ് ദൂരെ കാണുന്ന terminal ല്‍ പോകേണ്ടതിനു പകരം ഇയാളെന്തേ വിമാനം പൊക്കിയും താഴ്ത്തിയും കളിക്കുന്നേ?”
ആ terminal നുമപ്പുറം മിനിമം 8 കണ്ണുകള്‍, കിട്ടാത്ത vision ആണെന്നറിഞ്ഞിട്ടും Runway boundary wall നു മുഖാമുഖമായി നോക്കി നില്‍ക്കുന്നുണ്ടാകും. തന്നെ...
അതെപോലെ നൂറാളുകളെ...?
നാസ്തികന്‍ പൊങ്ങി നോക്കുന്നു. Belt അഴിച്ചിരിക്കുന്നു.
ഇത്രയും നേരത്തെ സംസാരത്തിനിടയിലുംനാസ്തികനതിനുത്തരം പറയാന്‍ കഴിഞ്ഞിട്ടില്ല.
“ആരും മാതാവിനെ പ്രാപിക്കുന്നില്ല. അതിലും ഒരു രസമുണ്ടാകുമെങ്കിലും. science അതിനും ഒരു clean ചീട്ട് നല്‍കുമെങ്കില്‍ പോലും!
അതെങ്കിലും തടുക്കാന്‍ ഏതെങ്കിലും വേദപുസ്തകങ്ങള്‍ക്കാകുന്നുണ്ടെങ്കില്‍ ആരെങ്കിലും വിശ്വസിച്ചോട്ടെ.
വിമാനം എന്തിലോ തട്ടി.
“അയ്യോ“.
ആളുകള്‍ കൂട്ടത്തോടെ നിലവിളിക്കാന്‍ തുടങ്ങി. കുട്ടികള്‍ ഉറക്കെ കരയുന്നു.
തീര്‍ന്നതു തന്നെ.
രാമജപം തന്നെ രക്ഷ. ഉച്ചത്തില്‍ തന്നെ ആയിക്കോട്ടെ. എന്റെത് കേട്ടിട്ടെന്നപോലെ അതിനു കൂടെയായി ആളുകളെല്ലാരും അവരവരുടെ വിശ്വാസത്തില്‍.......
“രാമ.രാമ.രാമ....
സുബഹാനല്ലാഹ് അല്‍ഹംദുലില്ലാ വലാഹിലായില്ലല്ലാഹു അല്ലാഹു അകബര്‍...”
ദൂരെനിന്നും കൊങ്ങിണികലര്‍ത്തിയ ഇംഗ്ലീഷില്‍
"Oh Load forgive me what I did all wrong. Oh Jesus Criste please help us.....”
" help US" എന്നാണ് പറയുന്നത്. അവര്‍ക്ക് മനസ്സിലായിക്കാണും ഈ നിമിഷത്തില്‍ ഒറ്റയ്ക്കൊറ്റയ്ക്കുള്ള രക്ഷപ്പെടല്‍ സാദ്ധ്യമല്ലെന്ന്.
ഈ നിമിഷത്തില്‍ എല്ലാവരും ഒന്നിനെ വിളിച്ചു കേഴുന്നു.
ഹെ. സുഹൃത്തെ നിങ്ങളുടെ കുണ്ടാമണ്ടികേതെങ്കിലും ഞങ്ങളെ രക്ഷിക്കാനാകുമോ?
ഇനി ആര്‍ രക്ഷപ്പെടുത്തും?
നിമിഷങ്ങള്‍ മാത്രം.
കണ്ടുപിടുത്തങ്ങളും മണ്ടത്തരങ്ങളും.
“ഹും. Right Brothers നെ എന്റെ കൈയ്യില്‍ കിട്ടിയിരുന്നെങ്കില്‍..... “
നിലവിളി ഉച്ചസ്ഥായിയിലായി.
ഇതിനിടയില്‍ cockpit ല്‍ ക്യാപ്റ്റന്‍ ദൂരെ ചൂണ്ടിക്കാണിക്കുന്നുണ്ടാകും.
“അതാ അവിടെ ഒരു താഴ്വര കാണുന്നില്ലെ.അവിടെ ആ കാണുന്ന കുറ്റിക്കാട്ടില്‍ പോയി മരിക്കാം“. അതിനു കൊ-പൈലറ്റ് ആലുവാലിയ ഇങ്ങനെ മറുപടി നല്‍ക്കുന്നുണ്ടാകും.
"അരെ ബദ്‌മാഷ് തൂ ഇന്‍സാന്‍‌ഹെ ക്യാ."
വിമാനം വീണ്ടും എന്തിലോ അടിച്ചു.ഈ സന്നിഗ്ദ നിമിഷത്തിലും തൂവാനത്തുന്വിയിലെ, മരണക്കഴത്തിലേക്ക് തള്ളിയിടാന്‍ കൊണ്ടുവന്ന ജഗതിയുടെ ദുരവസ്ഥ ഓര്‍മ്മയില്‍ വന്നതെന്തു കൊണ്ട്?
“രാമ.രാമ.രാമ...“
ഞാനാണോ അല്ല. പിന്നെ. തലപൊക്കി നോക്കി. തൊട്ടപ്പുറത്തുള്ള നാസ്തികന്‍.
"ഏ" ഇവനാളുകൊള്ളാളൊ? ഈ Live or Die ബാറ്റിലിലും....?
ചിരിയടക്കാന്‍ കഴിഞില്ല. പാവം. അറക്കാന്‍ കൊണ്ടുവന്ന ഏതോ സാദു മൃഗത്തിന്റെ ദയനീയതയോടെ പൊട്ടിക്കരഞ്ഞുകൊണ്ട് മുന്നിലെ സീറ്റും പിടിച്ചുകൊണ്ട് ഭൂമിയിലെ സര്‍‌വ്വ ദൈവങ്ങളെയും പേരെണ്ണീ പ്രാര്‍ത്ഥിക്കുന്നു.
"അയ്യോ ദൈവമേ എന്നെ രക്ഷിക്കണേ. ചെയ്തു പോയ എല്ലാകാര്യങ്ങളും മാപ്പാക്കണേ. ഒരു ചാന്‍സും കൂടി തന്നെങ്കില്‍ ഞാനൊരു പളുങ്ക് മനുഷ്യനാകാമേ?"
എന്നെ കുലുക്കി വിളിക്കുന്നതാര്?
തൊട്ടപ്പുറത്തുള്ളയാളെല്ലെ.
അതെ തൊട്ടപ്പുറത്തിരുന്ന് ഇത്രയും നേരം
“അണ്ഡകഠാഹങള്‍ ഉണ്ടായത് പ്രോട്ടോണും ന്യൂട്ടോണും കൂടിയിട്ടാണെന്നും, കോഴിയോ കോഴിമുട്ടയോ ആദ്യം ഉണ്ടായത് എന്നതല്ല ഇം‌പോട്ടന്റ് അത് ക്ലോണിങ് വഴി നമുക്കുണ്ടാക്കാം.
ഇന്വോട്ടന്റ്....
ഇന്വോട്ടന്റ്....“
ഞാനയാളെ തൊട്ട് വിളിച്ചു.അപ്പോഴും അയാള്‍ പുലന്വിക്കൊണ്ടിരിക്കുകയായിരുന്നു.
"എനിക്ക് ആ കാണുന്ന കുറ്റിക്കാട്ടില്‍ പോയി മരിക്കണ്ട. എനിക്ക് ജീവിക്കണം....”
അപ്പോഴാണ്‌ അകാശത്ത്, ഏതോ യാമത്തില്‍, നീങ്ങിക്കൊണ്ടിരിക്കുന്ന വായുവള്ളത്തിലാണ്‌ നമ്മള്‍ രണ്ടുപേരുമുള്ളതെന്ന് ബോധമുണ്ടായത്.
അടുത്തടുത്തിരിക്കുന്നവരുടെ മനസ്സിലൂടെ‍ ഒരേ സ്വപ്നങള്‍ പൂത്ത്കാഴ്ച് കൊഴിയുന്നു!
സ്വപ്നാടനം...
പിടിവിട്ടാല്‍ ഭൂമിയിലേക്ക്. ആര് അരെയും രക്ഷിക്കുന്നില്ല. ആരും ആരെയും നോക്കുന്നു പോലുമില്ല.
ഭൂഗുരുത്വാകര്‍ഷണം!
അതാണ് ഇവിടെ ശാപം. അല്ലെങ്കിലോ മുകളിലോട്ട് പോകില്ലെ?
മുകളിലോട്ട് പോയാല്‍ ചന്ദ്രനെ പോലെ മറ്റ് ഗൃഹങ്ങളെ പോലെ നമ്മുടെ വിമാനവും ഭൂമിയെ വലം വെച്ച് കൊണ്ടേയിരിക്കില്ലെ?
അപ്പോള്‍ വില്ലനാര് ദൈവമോ science യോ?
അഗാതമായ ഗര്‍ത്തത്തിന്റെ ആഴം ഭൂമിയോളം വന്നാല്‍. അപ്പോഴും ആകര്‍ഷിക്കാനുള്ള കഴിവ് ഭൂമിക്കുണ്ടാകുമോ? അതോ ഭൂമിക്ക് ഒരു പരിതിക്കപ്പുറം ആഘര്‍‌ഷിക്കാന്‍ കഴിയില്ലെ?
മുകളില്‍ നിന്നും വീഴുന്നവസ്തു കൃത്യമായി ഭൂമിയിലുള്ള ഏതെങ്കിലും ഓട്ടയില്‍ വീണാല്‍? അത് ഭൂമിക്കടിയിലൂടെ താഴേക്ക് പതിച്ച്, അന്തരീക്ഷത്തില്‍ തന്നെ എത്തി, അതിനെ ഭൂമി വീണ്ടും തന്നിലേക്ക് അടുപ്പിച്ച് വീണ്ടും അതേ ഓട്ടയില്‍ പതിച്ചാല്‍...
ചോദിച്ചില്ല നാസ്തികനോട്.
ചോദ്യങ്ങളുണ്ടാകുന്നത് തെറ്റല്ലന്ന ബോധമെങ്കിലും ഉണ്ടാക്കിയത് ഈ നാസ്തികനല്ലെ?
ദൈവത്തിനും ശാസ്ത്രത്തിനും തെറ്റുപറ്റാതിരികട്ടെ!
അപ്പോഴും അകാശത്ത് എയര്‍ഇന്ത്യ ശാന്തമായി നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു...