Tuesday, January 8, 2008

മഴ വരുന്നതും പോകുന്നതും ദുബായിയില്‍ വിസ മാറുന്നതു പോലെ....


മാനം തെളിഞ്ഞു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. സമയം 6:30. ദുബായിലെ കടല്‍ക്കരയ്ക്ക് തൊട്ടു കിടക്കുന്ന road. ഓരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ കണ്ണൂം പൂട്ടി കിടന്നു. വരാത്ത ഉറക്കത്തിനു വേണ്ടി കാത്ത് കാത്ത് .....പെട്ടെന്ന് കാറിനു മുകളില്‍ ചരല്‍ വാരി എറിയുന്നതു പോലെ....മനസ്സിന്റെ അകത്തളങ്ങളില്‍ അടിഞ്ഞുകൂടിയ വിങ്ങലുകള്‍‌‍ക്ക് തല്‍‌ക്കാലെത്തേക്കെങ്കിലും വിട നല്‍കി അവനെത്തി..
“എന്റെ എല്ലാമെല്ല്ലാമെല്ലെ...
എന്റെ ചേലൊത്ത ചെബരുന്തല്ലെ“....
മഴ...
മഴ....
എപ്പോഴെങ്കിലും വരുന്ന വിരുന്നുകാരന്‍....
തണുപ്പിനെ ഭയന്ന് കൊണ്ടുവന്ന പുതപ്പിനകത്തേക്ക് നൂഴ്ന്നിറങ്ങുന്വോള്‍‌ മനസ്സില്‍ വിസയും ബത്താക്കയൂം ജോലിയും കൂലിയും, എന്തിന് മനിതന്‍ പടുത്തുയര്‍ത്തിയ അതിര്‍വരന്വുകളില്‍ പെട്ടുലയുന്ന ഏതോ ഒരു രാജ്യത്തിലെ റോഡിലാണല്ലോയിരിക്കുന്നതെന്നു പോലും ഞാന്‍ മറന്നു....
അല്ലെങ്കില്‍ മഴയ്ക്കുണ്ടോ രാജ്യവു രാജ്യാതിര്‍ത്തിയും....?
പെയ്ത മഴയില്‍....ആ കേട്ട ആരവത്തിന്റെ മത്തില്‍ .....അല്പനേരം...വെറും അല്പനേരം....
“എന്തെ മഴ നിന്നു?..“
എന്തോന്ന് മഴ ഇത് എന്നറിയാന്‍ ഒരു കണ്ണുതുറന്നു മാനം നോക്കി. (മറ്റെ കണ്ണുതുറന്നാല്‍ ഉറക്കം പോയാലൊ.)
അപ്പോള്‍ ഒരു കാര്യം എനിക്കു മനസിലായി. മഴയ്ക്ക് അതിര്‍ത്തികളുണ്ട്...അതിര്‍വരന്വുകളുണ്ട്. ഒരു പരിതി ലംഘിച്ചു മഴയ്ക്ക് പെയ്യാന്‍ പാടില്ല..ഓരോ രാജ്യത്തും അനുവധിച്ച quota കടന്ന്‌ തൂറാന്‍ പാ
ടില്ല.
“എങ്കിലും എന്തെ ഈ തൂറല്‍ നിന്നു പോച്ച്?“
“എന്റെ മനസ്സിലെ കിളി പറക്കാന്‍ ചിറകൊന്ന് കുടഞ്ഞപ്പോഴെക്കും നീ... എന്തെ നിര്‍ത്തിയത്....?”
അവസാനം ഞാനൊരു conclusion ല്‍‌ എത്തി.
“ഇവിടുത്തെ മഴയ്ക്ക് പെയ്യാനറിയില്ല..അതു മാത്രമല്ല..ആന ഡിഖോലാഫി ചെയ്യുന്നതു കണ്ട് മറ്റവന്‍ പെനാട്ടിഫിക്കേഷന്‍ ചെയ്താല്‍ ?.......‍
മൊബൈലിലെ alarm അടിഞ്ഞപ്പോള്‍‌ സമയം 7. പിന്നെ വണ്ടി start ചെയ്തതും, മുഖം കൂര്‍പ്പിച്ചുകൊണ്ട് കുത്താന്‍ വരുന്ന മൂരി ആടിനെ പോലുള്ള കാറുകളുടെ കൂടെ എന്റെ കാറും തിക്കി കയറ്റാന്‍, അടിചുവിട്ടതും ഒരുമിച്ചായിരുന്നു. വിസ പുതുക്കാന്‍ മെഡിക്കല്‍ എടുക്കുന്നതും റൂ‍മിന്റെ റെന്റ് കൊടുക്കുന്നതും ട്രാഫിക്കിനെ എങ്ങിനെ പറ്റിക്കാം എന്നും മാത്രം ഓര്‍ത്തു കൊണ്ട് വണ്ടി ഓടിക്കാന്‍ -ജീവിതമെന്ന കുടുസന്‍ വണ്ടി ഓടിക്കാന്‍- മനസ്സിനെ താക്കീതു ചെയ്യാറുല്ല ഞന്‍...ഇന്നന്തെ ഇങ്ങനെ?. കൃത്യമായി പറയുകയാണെങ്കില്‍ 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഴ പെയ്തതും, മഴ നനഞ്ഞതും, മനം കുളിര്‍ന്നതും, പിന്നീടെപ്പോഴോ മാനം തെളിഞ്ഞതും; എന്നോ നടന്ന ഒരു പാഴ് കിനാവായി കണക്കാക്കാന്‍ പഠിപ്പിച്ച മനസിന്റെ ചാഞ്ചാട്ടം ഓര്‍ത്തപ്പോള്‍‌ ......
പിന്നെ ഒന്നും നോക്കിയില്ല accelerator ല്‍ ആഞ്ഞു ചവിട്ടി.