Monday, September 12, 2011

‘വില്യംശെമീര്‍സ്പിയര്‍‘ ഹാ... എത്ര മനോഹരമായ 'നടക്കാത്ത പദം'...(മൂന്നാം ഭാഗം)

മൂന്നാം ഭാഗം
     “വയ്യ എനിക്കിനി വയ്യ. എന്താണ് climax? നിങ്ങള്‍ പറ..പറ”  എന്നായി ഭാര്യ,

     ബിജി പറഞ്ഞു. “ഒരു എഴുത്തുകാരന്റെ കൃതി വായിച്ചറിയുന്നതല്ലെ നല്ലത്?”

     “കൃതിയോ? ഇതോ? മണ്ണാങ്കട്ട!” ഇതെഴുതിയാല്‍ ആരും ചിരിക്കില്ല. കരയില്ല. ചിലപ്പോള്‍ ആരും വായിച്ചെന്നും വരില്ല. അതു കൊണ്ടാ ഞാന്‍ പറയുന്നത് പെട്ടെന്ന് പറഞ്ഞ് തുലക്കാന്‍.”

     'ഇവള്‍ക്ക് ഇത് കേള്‍ക്കുകയും വേണം എന്നിട്ട് പുച്ഛവും! ഒരു എഴുത്തുകാരന്റെ ഗതികേട്' ബിജി ആത്മാവില്‍ ഗദ്ഗദിച്ചു.
     “കുട്ടീ, ഞാനും മാധവിക്കുട്ടിയും സ്വന്തം കൃതി മുഴുമിപ്പിക്കാതെ ആര്‍ക്കും വായിക്കാന്‍ കൊടുക്കാറില്ല. നീ ആയതു കൊണ്ട് വായിക്കാന്‍ തന്നതും പോര.... climax മുന്‍പെ അറിയുകയും വേണം! തല്‍ക്കാലം എന്നെ എഴുതാന്‍ വിട്”

     “മാധവിക്കുട്ടി മരിച്ചത് നിങ്ങളുടെ ഭാഗ്യം. comparison മാധവിക്കുട്ടിയുമായിട്ടാ..!”

     മുന്നില്‍ പിരിച്ചിട്ട മുടിയുടെ ഒരു ഗതികേട്! ഏറ് നേരെ വന്നു വീണത് അവളുടെ പൃഷ്ടത്തില്‍! അല്ല ഈ മുടികളുടെ ഭാഗ്യമോ? എങ്കിലും maxi നടു കേന്ദ്രമായുള്ള വട്ടം തിരിയല്‍ നോക്കി നിന്നു പോകും! ആളെ കൊല്ലുന്ന നടത്തമാ...

     ബിജി നോട്ടം പിന്‍വലിച്ച് പെന്നും പേപ്പറും വീണ്ടും കൈയ്യിലെടുത്ത് എഴുതാന്‍ തുടങ്ങി.

     Parcel പോകാതിരുന്നതോ അതോ പോയിറ്റ് മടങ്ങിവന്നതോ ആയ കെട്ടുകളില്‍ നിന്നും കിട്ടിയ ഒരു ചെറിയ ഡബ്ബ കൊണ്ടുവന്നു വെച്ചു owner  No.3. അത് തുറന്ന് ഓരോ പിടി പയറ് ബിജിയെല്ലാവരുടെയും ഇലയില്‍ കൊട്ടി.

     “വേണ്ട. ഞങ്ങള്‍ക്ക് വേറെ വരും.” എന്നായി വിജയേട്ടന്‍.

     ഉള്ളാളെ, ‘എന്നു വരും’ എന്നായി ബിജിയും.

     പെട്ടൊന്നൊരു കാഴ്ച!
    
     ഒരു 'march past'!.
    
     Kitchen ലെ പണ്ടാരികള്‍ ഒന്നിച്ച് മുതലാളികളുടെ counter നടുത്തേക്ക്!.

     ‘എന്താ സമരമോ? ഘൊരാവൊയോ മറ്റോ?’
     ‘അല്ല‘ എല്ലാവരും ഒന്നിച്ച് മുതലാളിയുടെ monitor നു പിറകില്‍ അണിനിരന്നു.

     ‘ഓ... cards. Cards കളിക്കുന്നത് കാണുവാന്‍ വന്നതാ!’ ബിജി ഏന്തി മനസ്സിലാക്കി.

     ഇവിടെ നിന്നും കാണുന്വോള്‍ വളരെ വേഗത്തില്‍ മുതലാളി No.1 cards കള്‍ drag ചെയ്തിടുന്നത് കാണാം.

     ‘ഇവിടെ ആളുകളെ പട്ടിണിക്കിട്ടാണവന്റെ cards കളീ! കഷ്മലന്മാര്‍!!’

      ഇതിനിടയില്‍ ഒരു കൈകൊണ്ട് ഫോണില്‍ order എടുക്കുകയും ചെയ്യുന്നുണ്ട്, നമ്മുടെ മുതലാളി No.1

     “അതേ. ഓണസദ്യയും, പിന്നെന്തു വേണം?

      ആ മുതലാളി  നാണമില്ലാതെ വിളിച്ചു ചോദിക്കുന്നു!

     ‘എവിടുന്നെടുത്തു കൊടുക്കും ഭക്ഷണം.? ഇവിടെ ഇരുന്നവര്‍ക്കില്ല പിന്നെയാ?’
     “സാന്വാറില്ലെ?” വിജയേട്ടന്റെ ഉച്ചത്തിലുള്ള ചോദ്യം കേട്ട് ബിജി മനോവിചാരത്തില്‍ നിന്നും ഉണര്‍ന്നു.

      മുഖം കൂര്‍പ്പിച്ച് കളിയില്‍ ശ്രദ്ധിക്കുന്ന മൂന്ന് കുശിനിക്കാര്‍ എന്തോ ശല്യം കേട്ടതു പോലെ ഒന്ന് തിരിഞ്ഞു നോക്കി

   “ആ.... മുതലാളി ജയിക്കറായി. score കണ്ടടാ?"  മറ്റേ ചങ്ങാതിയെ നോക്കി ഒരു കുശിനിക്കാരന്‍ പറഞ്ഞു.
  

     രണ്ടാമതും വിജയേട്ടന്‍ അലറിയപ്പോള്‍ അതാ വരുന്നു ജീന്‍സിട്ട പയ്യന്‍, ഒരു തൂക്കും മൂന്ന് പപ്പടവുമായി....

     പപ്പടം തിന്നാന്‍ ബിജി ആഗ്രഹിച്ചില്ല.

     “ഇത്ര നേരം ഇല്ലാത്ത പപ്പടം ഇപ്പോളെവിടെ നിന്നാ? ഏതെങ്കിലും കച്ചറയില്‍ നിന്നാകണം.”
      വെറുതെ മനോവിചാരം കൊണ്ടു.
     4 division നുള്ള  തൂക്ക് രജനീകാന്ത് style തിരിച്ച് സാന്വാറും പിന്നെ മറ്റേതോ കറുത്ത കറിയും കൂടി ഇലയില്‍ വിളന്വി.

     “Parcel കുറെ പോയി“ എന്ന പഴയ പല്ലവി ഉരുവിടാന്‍ അയാള്‍ വീണ്ടും മറന്നില്ല.

      ഒന്ന് പൊട്ടിച്ചു കൊടുക്കാന്‍ തോന്നി.

     “മണ്ണന്‍.  മല്ലിവെള്ളം ഒഴിക്കുന്വോഴും അവന്റെ കളി കണ്ടില്ലെ?”

     എന്തോ മഹാകാര്യം ചെയ്തതു പോലെ ജീന്‍സിന്റെ പിറകുവശവും, കൂടെ അവനിട്ട ജട്ടിയും കാട്ടി ഇല്ലാത്ത ചന്തിയും കുലുക്കി നടന്നു.

     “മകനേ ഇത് വല്ല street ലോ, ladies hostel നു മുന്‍പിലോ, womens college ന്റെ ഇടവഴിയിലോ  കാട്ടിയാല്‍ നന്ന്! മാലോകര്‍  കാണും. അല്ലാതെ  മണി ചോറുതരാന്‍ വകയില്ലാത്ത ഇവിടെ കാട്ടിയിട്ട് ഒരു കാര്യവുമില്ല.“

     “ജട്ടിമാത്രം കാണിക്കുന്നത് fashion ആയതു നന്നായി. അല്ലെങ്കില്‍ എന്തെല്ലാം കാണേണ്ടി വരുമായിരുന്നു! നാരികള്‍ മാറും നിതംന്വവും കാലും കൈയ്യും കാണിക്കുന്വോള്‍ കാണാന്‍ ആളുണ്ടാകാറുണ്ട്. ഇപ്പോള്‍ ആണിന്റെതിനും ആളുണ്ടോ?“

     മതി. നിര്‍ത്താം. ഈ മല്ലിവെള്ളപ്പരിപാടി നിര്‍ത്താം. അവസാന “ബറ്റി”നെയും ഓടിച്ചിട്ട് പിടിച്ച് വയറ്റിലാക്കി ഒരു ഗ്ലാസ്സ് വെള്ളം തന്നെങ്കിലും ഈ മാരണത്തില്‍ നിന്നും രക്ഷിക്കണേ എന്നുള്ള ഭാവത്തോടെ ദൂരെ ആരെയോ കാത്തിരിക്കുന്നെന്ന പോലെ വിദൂരതയില്‍ നോക്കി നില്‍ക്കുന്ന പരിചാരകനെ  നോക്കി ‘ഒരു ഗ്ലാസ്സ് വെള്ളം കിട്ടുമോ എന്നറിയാന്‍?’ ഒരനക്കവും കാണാഞ്ഞിട്ട് നമ്മുടെ ജീന്‍സിട്ട പയ്യനെ നോക്കി. അയാള്‍ അപ്പോഴും ആ parcel പോയ polythene bag കള്‍ മാറി മാറി പരിശോധിക്കുകയും അതില്‍ നിന്നും mix ആയിപ്പോയതും പൊട്ടിപ്പൊളിഞ്ഞതുമായ പയറുകളും മറ്റ് കറികളും ശേഖരിക്കുകയും മാറ്റി വെക്കുകയുമാണ്!

     “ചോറ് വേണം”

     ഹനീഫ രൂക്ഷമായി വിളിച്ചു പറഞ്ഞു.

     ‘നല്ല രുചിയുണ്ട്! അല്ലെ, വീണ്ടും വീണ്ടും ചോറ് വങ്ങാന്‍?’ ബിജി കഴുത്ത് തിരിച്ച് ഹനീഫയെ നോക്കി മനോധര്‍മ്മം ചെയ്തു.

     ഓണച്ചരമമഞ്ചാം നാള്‍, അഞ്ചാം പേജെഴുതാന്‍ ഇരുന്നപ്പോള്‍ അമൃതാ TV യിലെ പാചക കസര്‍ത്തിനൊടിവിലെ ഉല്പന്നമായ ചെമ്മീന്‍ പൊള്ളിച്ചത് Le-meridien hotel ലെ അഥിതിയായ സായിപ്പിന്,  ഇലയില്‍ ‘this is മീന്‍ പൊള്ളിച്ചത്, this is ചക്കവരട്ടിയത്, this is രസം‘ എന്ന് തൊപ്പിവെച്ച steward പറഞ്ഞ് വിളന്വുന്നതും അതിനനുസരിച്ച് ‘മീന്-പൊ-ല്ലി-ച്ച-, ച-ക-വ-ര-ടി, റ-സ‘, എന്നിങ്ങനെ തിരിച്ച് പറയുന്നത് കേട്ട് പൊട്ടിച്ചിരിക്കുന്ന steward നേയും കൂടെ ഇത് കാണുന്ന ഭാര്യയെയും കണ്ടപ്പോള്‍ ബിജിയോട് അറിയാതെ പറഞ്ഞുപോയി.


     “അല്ല. Red and Pepper Chilly Restaurant കാരാ താന്‍ bakery യില്‍ നിന്നും വാങ്ങേണ്ട (ഉണ്ടാക്കി ബുദ്ധിമുട്ടിയവയല്ല എന്ന് സാരം) ചക്കവരട്ടിയത് എവിടെ? പളമെവിടെ?”


     എന്ന് ഈ എഴുത്തിനിടയിലും‍ ചിന്തിച്ച് രോഷാകുലനായി പോകുന്നു.

     ബിജി തുടര്‍ന്നു.

     “ആ തട്ടെവിടെ?4 തട്ടെവിടെ?“

     'എന്ന് ഇടവിട്ടിടവിട്ട് ഹനീഫ് പറഞ്ഞപ്പോള്‍ കേള്‍ക്കാനാരുണ്ട് Red and Pepper Chilly Restaurant ല്‍?  Restaurant ന്റെ  പേരെടുത്ത് അഞ്ച് owner മാരുടെ കണ്ണിലും എഴുതണം. എന്നാലെ ഇവര്‍ പഠിക്കൂ.'

     “ഉണ്ട കാണാത്തവന്‍ ഉണ്ട കണ്ടാലിങ്ങനെ ഇരിക്കും”

     എന്നും പറഞ്ഞ് ഹനീഫ തന്നെ രണ്ട് table നപ്പുറത്തുള്ള തൂക്കെടുത്ത്4 നടന്ന് നമ്മുടെ table ല്‍ വെച്ചു.

     പിന്നീട് ഓഫീസ്സില്‍, കഥയെഴുതാന്‍ വേണ്ടി ഹനീഫയോട് തന്നെ ഇതിനെ പറ്റി ചോദിച്ചു.  'എടുത്തു കൊണ്ട് വന്ന് തൂക്കില്‍ നിന്നും കോരിയൊഴിച്ചത് എന്തായിരുന്നു?'

     ഹനീഫ മറുപടി പറഞ്ഞു.

     “ഉപ്പേരി. കയപ്പക്ക ഉപ്പേരി”

     “ഇത്ര കറുത്തതോ?’ ബിജി ചോദിച്ചു.

     “അത് കരിഞ്ഞു പോയതാണ്.” ഹനീഫ പറഞ്ഞു.

     “രണ്ടു കൂട്ടം മാത്രം കുറവെന്ന്...”  വിജയേട്ടന്‍ വീണ്ടും ആവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ ...

     “ഇവിടെ കയറുന്നതിനു മുന്‍പെ ഞാന്‍ പറഞ്ഞത് ചെവി കൊള്ളാമായിരുന്നില്ലെ? കൂട്ടത്തില്‍ ഇളയവനായതു കൊണ്ടാണോ നിങ്ങള്‍ കേള്‍ക്കാതിരുന്നത്?” എന്നര്‍ത്ഥത്തില്‍ ബിജി അവരെ നോക്കി.

     “പപ്പടമില്ലെ?”

     ഓണസദ്യ കഴിച്ചതു പോലെ ആക്കണമല്ല്ലോ എന്നോര്‍ത്താകണം വിജയേട്ടന്‍ കിട്ടില്ലെന്നറിഞ്ഞിട്ടും ഇടയ്ക്കിടെ ഇത് ചോദിച്ചോണ്ട് നില്‍ക്കുന്നത്.

     റസ്റ്റോറന്റിന്റെ door തുറന്നിട്ടത് കാരണം മുന്നിലെ step ല്‍ കൂടി പോകുന്നൊരാള്‍ ഇത് കേട്ടിട്ട് തിരിഞ്ഞു നോക്കി.

     ബിജി ഇല മടക്കി കൈ കഴുകാതെ ഇരിക്കുന്ന നേരം വിജയേട്ടന്റെ‍ മുന്‍പിലെ plate ലുള്ള പരിപ്പു കറിയില്‍ തൊട്ടു നക്കി.

     “ഏ. പരിപപ്പല്ലെ?“ ബിജി അല്‍ഭുതപ്പെട്ടു.

     “ഇത് നാരങ്ങാ പുളിശ്ശേരിയാ, നാരങ്ങാ പുളിശ്ശേരി“

     വിജയേട്ടന്‍ തൊള്ളയിലെ ചോറ് ഇറക്കാതെ പറഞ്ഞു.

     ‘ചോറെല്ലാം കഴിച്ചതിനു ശേഷമാണെല്ലോ ദൈവമേ എനിക്ക് നക്കാന്‍ തോന്നിയത്.’      ബിജി വീണ്ടും നക്കുന്വോള്‍ ആത്മഗമേന്നോണം പറഞ്ഞു.

     പുളിശ്ശേരി, പച്ചടി, കിച്ചടി, ഓലന്‍, കാളന്‍, അവിയല്‍.... ബിജി വെറുതെ മനമൊന്ന് update ചെയ്തു.
     ‘എനിക്കറിയാത്ത പേരുകളെത്രയൊ? അതിലേതെങ്കിലൊന്നു വേണ്ടേ? വിജയേട്ടന്‍ പുലന്വുന്ന രണ്ട് കൂട്ടം കറിയൊഴിച്ചുള്ളവ. അതായത് 20 ല്‍ 22 കറികള്‍. അതില്‍ 2 പോയാല്‍ 18 ഇതായിരുന്നു വിജയേട്ടന്റെ പ്രതീക്ഷ’. കൂടെ ഞങ്ങളുടെയും. ബിജി കൈകളിലെ എച്ചില്‍ നോക്കി ദീര്‍ഘനിഷ്വാസം വിട്ടു.

     വിജയേട്ടന്റേതായി അടുത്ത ഊഴം. എഴുന്നേറ്റ് പോയി ചോറിന്റെ പാത്രം എടുത്ത് കൊണ്ട് വന്ന് രണ്ട് പേര്‍ക്കും വിളന്വി. ഇത് കണ്ട് എടുക്കരുത് എന്ന് പറയാനാഞ്ഞെന്ന പോലെ നമ്മുടെ ജീന്‍സ് പയ്യന്‍ തുനിഞ്ഞതാണ്. വിജയേട്ടന്റെ മുഖഭാവം കണ്ടിട്ടാവാം പെട്ടെന്ന് നിരുത്സാഹപ്പെട്ടു.

     അടുത്തത് ഹനീഫയുടെ ഊഴം. വിജയേട്ടന്‍ ഇരുന്നപ്പോള്‍ ഹനീഫ എഴുന്നേറ്റു പറഞ്ഞു.   “കറി വേണ്ടേ?”

     ഹനീഫ നടന്ന് തൂക്കുകള്‍ വെച്ചിടത്ത് എത്തുന്വോഴേക്കും ജീന്‍സിട്ട പയ്യന്‍ തൂക്കെടുത്ത് ഒറ്റ ഓട്ടം വെച്ചു കൊടുത്തു. kitchen നകത്തേക്ക്! പിന്നാലെ പാഞ്ഞ് പിടിച്ചുവാങ്ങിയ തൂക്കെടുത്ത് വിജയശ്രീലാളിയായി വിജയേട്ടന് സാന്വാര്‍ വിളന്വിക്കൊടുത്തു. വെള്ളം ഒഴിച്ചു നീട്ടിയ സാന്വാറിപ്പോള്‍ പാത്രത്തിന്റെ അടിഭാഗം കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു. അത് മുഴുവന്‍ രണ്ട് ഇലയിലെ ചോറിലും വിളന്വി തിരിച്ച് വന്ന് ഇരുന്ന് ഉണ്ണാന്‍ തുടങ്ങി ഹനീഫ.

     ഇതിനിടയില്‍ കടയിലേക്ക് കയറി വന്ന ഒരാള്‍.

     “ബിരിയാണിയുണ്ടോ?”

     എന്ന് ചോദിച്ചു. ഇത് കേട്ടിട്ടും കേള്‍ക്കാത്തുപോലെ computer ന്റെ keyboard ല്‍ നോക്കി എന്തോ ആനക്കര്യം ചെയ്യുന്നത് പോലെ cards കളിക്കുന്ന മുതലാളി പയ്യനും അവന്റെ പിറകില്‍ നില്‍ക്കുന്ന കുറെ പിണയാളരും അങ്ങിനെ ഒരാള്‍ വന്നതായി ഗൌനിച്ചെതേയില്ല.

     വിജയേട്ടന്‍ ഇപ്പോള്‍ നോക്കുന്നത് ആ parcel ലിലേക്കാണ്!. അതറിഞ്ഞിട്ടെന്നപോലെ മുഴുവന്‍ സാധനങ്ങളും പെറുക്കി വസ്ത്രത്തില്‍ അടക്കിപ്പിടിച്ച്  മുതലാളി പയ്യന്‍ kitchen നിലേക്ക് ഓടി. തന്റെ വസ്ത്രത്തില്‍ വൃത്തികേടാകുന്നുവെന്ന ചിന്തയേ ഇല്ല. തിരിച്ചു വന്ന് ബാക്കിയായ ഒരു കെട്ട് എടുക്കുന്നതിനു മുന്‍പ് വിജയേട്ടന്‍ അത് കൈക്കലാക്കി കഴിഞ്ഞിരുന്നു. ആ ഒരു polithyne bag മായി തിരിച്ച് വന്ന് seat ല്‍ ഇരുന്നു.

     “അയ്യേ. അന്വിപ്പോയി.” വിജയേട്ടന്‍ മുതലാളിപ്പയ്യനെ നോക്കി കൊഞ്ഞനം കുത്തി.

     Bag ലേക്ക് കൈയ്യിട്ട് വലിച്ചപ്പോള്‍ കിട്ടയത് ഒരു പപ്പടം.

     ഒരെറ്റകടിയില്‍ അത് മുഴുവനകത്താക്കി ബിജിയെ നോക്കി ‘നീ ഒരു മണ്ടന്‍’ എന്നര്‍ത്ഥത്തില്‍ ചിരിച്ചു.

     “ഓ ഇങ്ങനെയെങ്കില്‍ ഇല മടക്കണ്ടായിരുന്നു. വെറുതെ വയറിന്റെ ബാക്കി ഭാഗം 3 ഗ്ലാസ്സ് വെള്ളം കൊണ്ട് നിറച്ചു.” ബിജി സ്വയം ശപിച്ചു.

       ‘ഒരു തെരുവിന്റെ കഥ’യിലെ പട്ടിയുടെ കൂടെ ഭക്ഷണത്തിനു വേണ്ടി കുപ്പകള്‍ പരതി, എന്തെങ്കിലും ഭക്ഷണം കിട്ടിയാല്‍ അല്പം മാറിയിരുന്ന് വീതിച്ചെടുക്കുന്ന തെണ്ടിയും പട്ടിയും പോലെയാണ് ജീന്‍സിട്ട പയ്യന്‍ kitchen ല്‍ നിന്നും മറ്റൊരു പൊതിക്കെട്ടുമായി വന്നത്! അത് ഒരു table ല്‍ വെച്ച് കെട്ടഴിച്ച് പരതി. അതില്‍ നിന്നും കിട്ടിയ ഒരു ചെറിയ plastic ഡബ്ബയുമായി വന്നു. അതു തന്റെ കറുത്ത കൈകളാല്‍  തുറക്കുന്വോള്‍ ഏതോ ആമാടപ്പെട്ടി തുറക്കുന്വോള്‍ അനുഭവിക്കുന്ന ശ്രദ്ധയോ, വേധനയോ അയാള്‍ അനുഭവിക്കുന്നതായി തന്റെ മീശയില്ലാചുണ്ടില്‍ വിടരുന്ന വക്രതയിലൂടെ ഞങ്ങള്‍ക്ക് മനസ്സിലായി.
     “ഓ. പായസം.”   തുറന്ന് വെച്ച പാത്രം ഏന്തി നോക്കി ബിജി പറഞ്ഞു.
    
     “ഒന്നേയുള്ളോ?“ വിജയേട്ടന്‍ ചോദിച്ചു.

     ഇത് കേട്ടതു കൊണ്ടാകാം പയ്യന്‍ kitchen ലേക്ക് മറ്റൊന്ന് തപ്പാന്‍ ഓടിയത്.

     ഹനീഫയുടെയും വിജയേട്ടന്റെയും നടുവിലാണ് പായസം വെച്ചതെങ്കിലും ഒരു കള്ളച്ചിരിയോടെ അതെടുത്ത് രണ്ട് ഭാഗവും നോക്കി ഒറ്റ വലിക്ക് അകത്താക്കി വിജയേട്ടന്‍. കള്ളച്ചിരി ഒരു പൊട്ടിച്ചിരിയായതും വായില്‍ നിന്നും നാലു പാടും പായസം തെറിച്ചതും ഒന്നിച്ചായിരുന്നു.

     ബിജിയുടെയും ഹനീഫയുടെയും മുഖത്തും, ഇലയിലും, table ലിലും, നിലത്തും ഒരു art ചിത്രം കണക്കെ പാല്‍ പായസത്തിലെ ചോറും പാലും നിലകൊണ്ടു.

     തുപ്പിപ്പോയ പായസത്തെ ഓര്‍ത്ത് ഭീമനെ കൊല്ലാനിറങ്ങിയ ബകനെ പോലെ വിജയേട്ടന്‍ അലറി.

     “പായസം”

     ഇന്നെഴുതി അവസാനിപ്പിച്ചില്ലെങ്കില്‍ ഭാര്യ എന്നെ കൊല്ലുമെന്നുറപ്പ്!

     ബിജി ഉറങ്ങുന്ന ഭാര്യയെ നോക്കി വേവലാതിപ്പെട്ടു.

     കുന്തിച്ചിരുന്ന്, പാതിരാത്രിക്കെങ്കിലും മുഴുമിപ്പിക്കാന്‍ ശ്രമിക്കുന്വോള്‍ യഥാര്‍ത്ഥ്യം എഴുതണോ പച്ചകള്ളം എഴുതണോ എന്നായി മനം! സത്യം എഴുതിയാല്‍ അവള്‍ക്ക് ദുഃഖം വന്ന് കരഞ്ഞാലോ?

     സീരിയലിലെ ചെറിയ ദുഃഖം പോലും മാസങ്ങളോ‍ളം മനസ്സിലിട്ട് നടക്കുന്ന അവളോട് ഞങ്ങള്‍ക്ക് ഭക്ഷണം തന്നതിന്ന് ഒരാഴ്ചയായി ജയിലില്‍ കഴിയുകയാണ് വിജയേട്ടനെന്ന് ഞാനെങ്ങനെ എഴുതും?

     ഒന്നും മറച്ചുവെക്കാത്തവനായ നല്ലവനില്‍ നല്ലവനായ ഒരു ഭര്‍ത്താവാണ് എന്നതുകൊണ്ട് എഴുതാതിരിക്കാനും വയ്യ! ഹോ ദൈവമേ എന്തെന്തു പരീക്ഷണങ്ങള്‍!

     പിന്നിലേക്ക് തിരിഞ്ഞുനോക്കി ദീര്‍ഘശ്വാസം വിട്ട് ചെരിഞ്ഞു കിടന്നുറങ്ങുന്ന ഭാര്യയെ കണ്ടപ്പോള്‍ പേന അറിയാതെ താഴെ വീണു! കഥയെഴുതാന്‍ ഒരിക്കെലും പ്രേരണ നല്‍കാറില്ലെങ്കിലും ദിവസേന എഴുതിയത് വായിക്കാന്‍ കാട്ടുന്ന അത്ഭുതം. അതില്‍ നിന്നാണ് തനിക്ക് പ്രചോദനം കിട്ടിയത്. അവള്‍ തന്ന പ്രചോദനം പക്ഷെ ഇപ്പോള്‍ പ്രകോപനമാകുമെന്നാണ് തോന്നുന്നത്! അരികെലവളുടെ മണം പിടിച്ചു നിന്നു!

     “മതി പിന്നെയെഴുതാം. “

     ഈ കിടപ്പ് കണ്ട് അധികനേരം പിടിച്ചുനില്‍ക്കാ‍നാകില്ലെന്ന് കണ്ട് അരികെ പറ്റിച്ചേര്‍ന്ന് കിടന്നു.

     കിടപ്പറയിലെ നനുത്ത വെളിച്ചം മാത്രം. അതും ഇല്ലാതാക്കിയപ്പോള്‍ മേശമേലുള്ള കഥയെഴുതിയ വെളുത്ത letter pad ലേക്ക് ഇരുട്ട് അരിച്ചു കയറി. A/C യുടെ ജീര്‍ണ്ണിച്ച ശബ്ദം. സമയം ഏന്തി വലിഞ്ഞു നടക്കുന്ന ടക് ടക് ശബ്ദം ഒരു താളാത്മകം നല്‍കി.clock സ്വയം വട്ടം ചുറ്റി തലചുറ്റാതെ മറ്റുള്ളവരെ ചുറ്റിച്ച് യാത്ര തുടര്‍ന്നു. പുലര്‍ക്കാലം ക്ലോക്കില്‍ നിന്നും ഉല്‍ഭവിക്കുന്നുവോ? ആയിരിക്കണം അല്ലാതെ സൂര്യനുദിക്കുന്വോളല്ല നമ്മള്‍ ഉറക്കമുണരുന്നത്. Alarm അടിക്കുംന്വോഴാണ്!.

    പെട്ടെന്ന് മേശപ്പുറത്തുള്ള പേപ്പര്‍ താനെ എഴുന്നേല്‍ക്കാന്‍ തുടങ്ങി. ആദ്യം പെന്നിനെ തിന്നു പേപ്പര്‍!തുടര്‍ന്ന് ചുറ്റുമുള്ള സര്‍വ്വതിനേയും. തുടര്‍ന്ന് ബിജിയുടെ മുന്നിലെത്തി. ചോദ്യം ചോദിക്കുന്നതിനു മുന്‍പെ ബിജിയെയും പേപ്പറകത്താക്കി. “ഹോ കഥാപുസ്തകം കാഥികനെ വിഴുങ്ങി!”

     ഭാഗം-
    
     പുതിയ യാത്ര!

     ഒരു ഉറക്കമെഴുന്നേറ്റ ലാഘവത്തോടേ മൂരി നിവര്‍ന്നു. ചുറ്റും നോക്കി.
     'ഇത് എന്റെ room അല്ലല്ലോ? ഓ ബിജിയുടെ room.’

     ഉറങ്ങുന്ന ബിജിയെ നോക്കി.

     ‘ക്ഷമിക്കണം ഞാന്‍ സ്വയം പരിചയപ്പെടുത്താം.ബിജീ,  ഞാന്‍ ബിജി! നീ ഇപ്പോള്‍ ഉറങ്ങുന്ന വെറും പച്ചയായ മനുഷ്യന്‍. കാഥികനോ കഥാപാത്രമോ അല്ല. ഞാന്‍ നീ പടച്ചുവിട്ട കഥാപാത്രം! തൊട്ടപ്പുറത്ത് നിന്റെ ഭാര്യ!

     'ബിജീ നീയാണ് വെറുതെ ഓരോന്ന് എഴുതി ഭൂമിയിലെ ഒരു ജീവിയുടെ സൌര്യം കെടുത്തിയത്. കഥാപാത്രമായ ബിജിക്ക് ആരെയും പേടിക്കാനില്ല. കഥാപാത്രങ്ങള്‍ തീര്‍ത്തും സ്വതന്ത്രരാണ്. നിങ്ങള്‍ എഴുത്തുകാരാണ് ഞങ്ങളുടെ സ്വതന്ത്രവേഴ്ചയെ തടസ്സപ്പെടുത്തുന്നത്. ഇല്ലാത്തതോ ഉള്ളതോ എന്നു പോലും തിരിച്ചറിയാന്‍ കഴിയാത്തത്രയുണ്ട് ഭാവന!

     ഇന്ന് ഇതവസാനിപ്പിക്കണം! യഥാര്‍ത്ഥത്തില്‍ നടന്നത് വായനക്കാരി അറിയണം. അല്ലാതെ നിന്നെ പോലുള്ള ഒരു ഭാവനാജന്യ കഥകളെഴുതുന്നവരുടെ കളിപ്പാവയല്ല ഞാന്‍. സ്വതന്ത്രനായി നടന്ന എന്നെ ഒരു വെള്ളപേപ്പറില്‍ തളച്ചിടുക!

     ഉറങ്ങിക്കിടവരില്‍ ആരെ ഉണര്‍ത്തും. പാതിയെഴുതിവെച്ച ‘ഓണചരിതം അഞ്ചാം നാള്‍’ മൂലം എന്നെ ഇല്ലാത്ത സ്ഥലങ്ങളിലൊക്കെ ചുറ്റിക്കുന്ന കാഥികനെയോ? അതോ കഥാപാത്രങ്ങള്‍ക്കെന്തു സംഭവിച്ചു എന്നറിയാന്‍ വെന്വള്‍കൊണ്ട വായനക്കാരിയെയോ?

     അന്യന്റെ ഭാര്യയാണെങ്കില്‍ കൂടി ഇവളെന്റെ വായനക്കാരിയാണ്!

     രണ്ടും കല്പിച്ച് അന്യന്റെ ഭാര്യയെ വിളിച്ചുണര്‍ത്തി.

     “അറിയേണ്ടെ കഥയുടെ അന്ത്യം.” ഞാന്‍ ചോദിച്ചു?

      ഭാര്യ ഉറക്കച്ചവടുമായി കണ്ണു തുറന്നെന്നെ കണ്ട് ഞെട്ടി.

     “നിങ്ങള്‍ ആരാണ്? എന്തു വേണം.” ഭാര്യ ചോദിച്ചു.

      “ഞാന്‍ ബിജി. അല്ല ബിജി പടച്ചുണ്ടാക്കിയ ബിജി.” ഞാന്‍ ഉത്തരം പറഞ്ഞു.

      “ഞാന്‍ ബിജിയെ വിളിച്ചുണര്‍ത്തട്ടെ? ഭാര്യ ചോദിച്ചു.”
     “വേണ്ട. ഉണര്‍ത്തിയാല്‍ അയാള്‍ ഇങ്ങനെ പറയും. ഇതെന്ത് കൂത്ത്! കഥാപാത്രം തന്നെ വന്ന് കഥപറയാന്‍ തുടങ്ങിയാല്‍ പിന്നെ ഈ കാഥികന്മാരെല്ലാം പിച്ചയെടുക്കേണ്ടി വരുമല്ലോ?

     “എന്നാല്‍ കഥ തുടങ്ങട്ടെ. എവിടെയാ നിര്‍ത്തിയത്?“ ഞാന്‍ ചോദിച്ചു. കൃത്യമായി ഓര്‍മ്മിച്ച വായനക്കാരി ‘കോമ’യോടെ നിര്‍ത്തിയ ഭാഗം പറഞ്ഞു. “പാല്‍ പായസം വായില്‍ നിന്നും തെറിച്ചു വീണ ഭാഗം”

     “അടപ്പായസമായിരുന്നു! കാഥികന്‍ കള്ളം പറഞ്ഞതാണ്!” ഞാന്‍ പറഞ്ഞു.

     “ഹബ്ബടാ കള്ളാ” എന്ന് പറഞ്ഞ് നുള്ളാനാഞ്ഞ ഭാര്യയെ ഞാന്‍ വിലക്കി.  “ഉണരും”

     ഇത് ശരിവെച്ച ഭാര്യ ഒന്നനങ്ങിയിരുന്ന് കാത് കൂര്‍പ്പിച്ചു.

     പായസം കുടിച്ച് തുപ്പിപോയത് സത്യം. പക്ഷെ അത് വിജയേട്ടനല്ല! നിങ്ങളുടെ സ്വന്തം ഭര്‍ത്താവ്!

     അതിനിടയില്‍ ഇവരുടെ തന്നെ ഒരു ‘ബാര്‍വാല’ ഓടിക്കിതച്ച് കടയുടെ ഉള്ളിലേക്ക് വന്നു. വിയര്‍പ്പില്‍ കുളിച്ച അയാ‍ള്‍ ആ കയ്യാലെ ബാക്കി വന്ന ഒരു parcel കൊണ്ടുവന്നു വെച്ചു. ഇത് കണ്ട ജീന്‍സിട്ട പയ്യന്റെ മുഖത്ത് ബള്‍ബ് കത്തി!

     എവിടെ parcel  ഉണ്ടോ അത് തപ്പലായിരുന്നു അയാളുടെ മുഖ്യ പരിപാടി. ചാടിപ്പിടിച്ച് കെട്ടഴിച്ച് അതില്‍ നിന്നും അയാള്‍ ഓരോ ഡപ്പ വീതം തുറക്കാന്‍ തുടങ്ങി. അവസാനം പായസം കണ്ടുപിടിച്ചു.

     തുളുന്വിമറിഞ്ഞ ആ ഡന്വയുമായി kitchen നകത്ത് പോകുന്വോള്‍  പായസം ഒലിച്ചിറങ്ങി floor നെ നനച്ചു. തിരികെ അത് മറ്റൊരു ഡന്വയിലാക്കി അയാള്‍  എന്റെ മുന്നില്‍ വെച്ചു. ഞാന്‍ അതൊന്ന് ഏന്തി വലിഞ്ഞു നോക്കി. ഒരു സംശയദൃഷ്ടിയോടെ ഹനീഫയുടെ മുന്‍പിലേക്ക് തള്ളി.

     “ഹനീഫ് ഇത് നിങ്ങള്‍ക്കുള്ളതാണ്” ഞാന്‍‍ പറഞ്ഞു.

     “നിങ്ങള്‍ വന്ന് കയയിയതു മുതല്‍ എല്ലാം സംശയത്തോടെ നോക്കുന്നത് കൊണ്ടാണ് ഒന്നും തിന്നാന്‍ കഴിയാത്തത്”

     ഹനീഫ് ഇതും പറഞ്ഞ് ഒറ്റവലിക്ക് അത് അകത്താക്കി!

     അകത്തായതും പുറത്താക്കിയതും ഒരു മിച്ചായിരുന്നു. അയാള്‍ ഒരു തുപ്പ് വെച്ചു കൊടുത്തു.

     “ഇതെന്താടോ അച്ചാര്‍ അവിയല്‍ പായസമോ?”  ഇതും പറഞ്ഞ് എഴുന്നേറ്റ ഹനീഫ് നേരെ ജീന്‍സിട്ട പായ്യന്റെ മുന്നില്‍ വന്നു ചോദിച്ചു. “പായസം വേറെയില്ലെ?”

     കുപ്പത്തൊട്ടിയിലെ പൂച്ചയുടെ തലയില്‍ കുപ്പ കൊണ്ടിട്ടാല്‍ ഞെട്ടി പുറത്തേക്ക് ചാടി ദൂരെ മാറി നിന്ന് നോക്കുന്നതു പോലെ ജീന്‍സിട്ട പയ്യന്‍ കൈയ്യിലുള്ള പാര്‍സല്‍ വിടാതെദൂരെ മാറി നിന്ന് ഹനീഫയെ നോക്കി. കൈ മുഴുവന്‍ ആ parcel ലിനകത്തും നോട്ടം  ഹനീഫയുടെ മുഖത്തും ആയിരുന്നു.

     “പായസം വേറെയില്ലെ? ഇലയില്‍ ഒഴിച്ചു കുടിക്കാന്‍ വേണ്ട. ഒന്ന് രുചി നോക്കാനെങ്കിലും, ഈ ഓണത്തിന്” ഹനീഫ് ആവര്‍ത്തിച്ചു.

     “അതു പിന്നെ, സംഭവം തീര്‍ന്നു പോയി.”

     ഇത് പറഞ്ഞതും കൈ ജീന്‍സ് വാലയുടെ മുഖത്ത് “പഠോ” എന്ന് പതിഞ്ഞു.

     അടിച്ചത് ഞാന്‍ തന്നെയോ എന്ന് ഉറപ്പ് വരുത്താന്‍ വേണ്ടി ഹനീഫ് കൈകളിലേക്ക് നോക്കി.

     “ഇല്ല. ഞാന്‍ അടിച്ചില്ല. പിന്നെ അടിച്ചതാര്?”

     പിറകില്‍ വന്ന്  പൊട്ടിച്ചു കൊടുത്തത് ഞാനായിരുന്നു. എന്റെ എച്ചില്‍ കൈകൊണ്ട് തന്നെ കിട്ടി. ഇത്ര നേരം പരതികൊണ്ടിരുന്ന തുറന്നുവെച്ച parcel പാത്രങ്ങളിള്‍ ജീന്‍സിട്ട പയ്യന്‍ മുഖം കുത്തി വീണു.

     സംഭവം അടിയിലേക്ക് നീങ്ങുന്നത് കണ്ട് ഹനീഫ എന്നെ പിടിക്കാന്‍ വന്നു. കുതറിമാറി വീണ്ടും ഒന്ന് കൊടുക്കാനാഞ്ഞപ്പോള്‍ ഹനീഫ് പിന്നില്‍ കൂടി ആമപൂട്ട് കണക്കെ ഒരെറ്റ പിടുത്തം. ‘ഹനീഫ കഴിച്ച മോട്ടാ ചാവലിന്റെ ഒരു ശക്തിയേ!’ ഞാന്‍ കീഴടങ്ങിക്കൊണ്ട് ചിന്തിച്ചു.

     ഇതൊക്കെ നടക്കുന്വോള്‍ വിജയേട്ടന്‍ അവസാന ചോറ് ആ വലിയ പാത്രത്തില്‍ നിന്നും വടിച്ചെടുക്കുകയായിരുന്നു.

     ദൂരെ മുതലാളി പയ്യന്‍ പിറകിലുള്ള ശിങ്കിടികള്‍ ഒന്നാകെ കൂവി.

     “ഹെ..................മുതലാളി game ജയിച്ചെ ”

     ഇവിടെ നടക്കുന്ന പുകിലിലേക്ക് ഒന്ന് നോക്കി. ഇത് ഇവിടെ സ്ഥിരമാണെന്ന മട്ടില്‍ വീണ്ടും 8 കണ്ണുകള്‍ monitor ലേക്കെന്നെ തിരിഞ്ഞു.

     clock ല്‍ രണ്ടടിച്ചു. രണ്ട് മണിക്കാണ് ഭക്ഷണം ഇല്ലാത്തത് എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

     വിജയേട്ടന്‍ നീണ്ട് ഒരു കോട്ട് വാ ഇട്ടു. എന്തോ ഇതിനിടയില്‍ പറയാന്‍ ആഞ്ഞു. കോട്ടുവായും സംസാരവും കുഴഞ്ഞ് മറ്റെന്തോ ശബ്ദം പുറത്ത് വന്നു.

     ഇതിനിടയില്‍ table ല്‍ നിന്നും മുഖമുയര്‍ത്തി പൊട്ടിയ പാത്രത്തിലെ പായസവും അച്ചാറും വടിച്ചെടുക്കുകയായിരുന്നു അടികൊണ്ട പയ്യന്‍. മുഖത്ത് നിന്ന് വടിച്ച് അതും ഒരു ഡന്വയിലാക്കാന്‍ തുടങ്ങി. ‘പുതിയ ഒരു വിന്വവമാക്കി കൊടുക്കാനായിരിക്കും.’ ഇതിനിടയില്‍ മറ്റേ കൈകൊണ്ട് അടിയില്‍ പരന്നു പോയ പാത്രങ്ങള്‍ നേരെയാക്കാന്‍ ശ്രമിക്കുകയും ചെയ്തു.

     kitchen ല്‍ നിന്നും ആദ്യം നമ്മോട് സംസാരിച്ച കട്ടി മീശക്കാരന്‍ പച്ചക്കുപ്പായക്കാരന്‍  “സാരമില്ല. പോട്ടെ” എന്ന് പറഞ്ഞു വന്നു.

     കൈ കഴുകാന്‍ ഞാന്‍ wash room ലേക്ക് പോയപ്പോള്‍ ചില തീരുമാ‍നങ്ങള്‍ എടുത്തിരുന്നു.

     cash counter. ഒരു പണിയും ചെയ്യാതെ (‘അങ്ങിനെ പറയാന്‍ പറ്റില്ല. cards പിന്നെ ആര്‍ കളിക്കുന്നു?‘) കളിച്ചുകൊണ്ടിരിക്കുന്ന മുതലാളി പയ്യനും സ്തുതി പാഠകരായ കുശിനിക്കാരും!

      ‘പുതിയാപ്ല’യെ പോലെ മൊഞ്ചുള്ള owner യോട് ചോദിച്ചു.

     “എത്രയാ?”

     “25/-“

      അവന്റെ ചെകിടക്കുറ്റിക്ക് നോക്കി ഞാനൊന്ന് കൊടുത്തു. കണ്ണടയടക്കം ഉയര്‍ന്ന് chair ല്‍ നിന്നും മാവേലി താണതു പോലെ cash counter ലെ chair നടിയിലേക്ക് അയള്‍ താണു പോയി.പിറകില്‍ നില്‍ക്കുന്ന കുശിനിക്കാരും ബാക്കി വന്ന മൂന്ന് owner മാരും സ്ഥിതി മോശമാകുന്നത് കണ്ട് കൈയ്യില്‍ ഉണ്ടായിരുന്ന തൂക്ക്മായി റോഡിലേക്ക് ഇറങ്ങി നിന്നു.

     ഇതിനിടയില്‍ വീണ്ടും ഹനീഫയുടെ ആമപൂട്ട്.

     “അവന് 25/- വേണം പോലും! ഞാന്‍ തരടാ. ഇരുപത്തഞ്ചാക്കണ്ട 250 തരാടാ. വാടാ എഴുന്നേല്‍ക്ക്”.   കിടക്കുന്നവനെ പിടിച്ചെഴുന്നേല്‍ക്കാതെ എങ്ങിനെ അടിക്കും? കുഴിയിലേക്ക് നോക്കുന്നതു പോലെ നോക്കി.‍

     വീണവനെ അടിക്കരുതെന്ന ഗുരു വചനം ഓര്‍മ്മ വന്നു.

     “നല്ലോര് നാളായിട്ട് കറിയുമില്ല, ഉപ്പേരിയുമില്ല, പായസവുമില്ല. എന്നിട്ടും 25/- വേണം പോലും.”
    
     ദേഷ്യം തീരാതെ ഞാന്‍ പറഞ്ഞു.
    “ഓണത്തിന് എല്ലാ കടയിലും 25/- ആ”

     കുഴിയില്‍ നിന്നുള്ള ഗദ്ഗദം!

      ഏന്തി നോക്കുന്വോള്‍ അതാ നമ്മുടെ സുന്ദരകുട്ടപ്പന്‍ ആനകളിക്കുന്നതു പോലെ തറയിലൂടെ രക്ഷപ്പെടാന്‍ നോക്കുന്നു. ചുണ്ടില്‍ ചോരപൊടിഞ്ഞത് തുടച്ച് pants ലേക്ക് ആക്കുന്നുമുണ്ട്.

     എന്നെ നോക്കുന്നതിനിടയിലും‍ പയ്യന്‍ തറയില്‍ പോയ കണ്ണട തപ്പുന്നുമുണ്ട്.
    
     ‘നിലത്തു നോക്കി കണ്ണട തപ്പിയാല്‍ അടി വീണ്ടും വീണാലോ?’ എന്നു കരുതിക്കാണും.

     രണ്ട് കറി മാത്രം കുറവാണെന്ന് പറഞ്ഞ് ഞങ്ങളെ ക്ഷണിച്ചിരുത്തിയ പച്ച shirt കാരന്‍ അല്പം ദൂരെ മാറി നിന്ന് നടുവൊന്ന് വളച്ച് ഇടതു കൈകൊണ്ട് വെള്ള collar കൂട്ടിപിടിച്ച്,

     “സാറന്മാര്‍ എനിയും കുഴപ്പം കാട്ടിയാല്‍ ഞങ്ങള്‍ക്ക് പോലീസിനെ വിളിക്കേണ്ടി വരും.”

     “അതേടാ, വിളിക്കടാ പോലീസിനെ?”

     ഞാന്‍ ഗര്‍ജ്ജിച്ചു കൊണ്ട് ഹനീഫയെ തള്ളിമാറ്റി പച്ചകുപ്പായക്കാരനെ തൂക്കിയെടുത്ത് kitchen ലേക്ക് നടന്നു.

   “രണ്ട് കറിമാത്രം കുറവാണല്ലെ? ബാക്കി 18 കറികളെവിടെ?”

     ഭീമസേനന്‍ ദുശ്ശാസനെ തൂക്കിയെടുത്തതു പോലെ പച്ചക്കുപ്പായക്കാരനെ തൂക്കി Kitchen ലെ വലിയ വലിയ പാത്രങ്ങള്‍ തിരയുന്വോല്‍  പച്ചകുപ്പായക്കാരന്‍‍ ‍ താഴെവീഴുമോ എന്ന് കരുതി വിറക്കുന്നുണ്ടായിരുന്നു.

     “പിടച്ചു കളിക്കല്ലടാ?” ഞാന്‍ പറഞ്ഞു. “മല്ലിയില്‍ വെള്ളമൊഴിച്ചുണ്ടാക്കുന്ന നിന്റെ സാന്വാര്‍ പാത്രമെവിടെ?”

     പണ്ടാരികള്‍ ഒതുങ്ങി സാന്വാര്‍ പാത്രം കാണിച്ചു തന്നു. ആള്‍ രൂപത്തിലുള്ള ആ പാത്രത്തിലെ കഴുകാനൊഴിച്ചവെള്ളത്തിലേക്ക് പച്ചക്കുപ്പായക്കാരനെ വലിച്ചെറിഞ്ഞു.‍ തലയും കുത്തി ‘പഥോ’ എന്ന് പാത്രത്തിലേക്ക്.
     ആ ഏറില്‍ തെറിച്ച വെള്ളം എന്നെ പിടിക്കാന്‍ വന്ന ഹനീഫയുടെയും വിജയേട്ടന്റെയും മുഖത്തേക്ക് പതിച്ചു.

     ഒച്ചയും ബഹളവും കാരണം പുറത്ത് ആളുകള്‍ തടിച്ചു കൂടിക്കൊണ്ടിരുന്നു.

     “തിരിഞ്ഞു നോക്കിയ ഞാന്‍ cash counter ലെ പയ്യന്‍ police നെ വിളിക്കുന്നതാണ് കണ്ടത്.”

     ഞാന്‍ വരുന്നത് കണ്ട് ഫോണും വലിച്ചെറിഞ്ഞ് വെളിയിലേക്കോടുന്നതിനിടയില്‍,
“ശൂര്‍ത്താ തായല്‍, ഹിന്നി വാജിദ് മുശ്കില്‍, സൂറ സൂറ..” എന്ന് മലന്വാറി അറന്വിയില്‍ പറയുന്നതും കേട്ടു.

     തുടര്‍ന്ന് monitor റും ഫോണും സാന്വാര്‍ പാത്രത്തിലെ മനുഷ്യന്റെ കൂടേ സന്വാര്‍ പാത്രത്തില്‍ എത്താന്‍‍ ഏറെ നേരം വേണ്ടി വന്നില്ല.

     പോലീസ് ജീപ്പില്‍ വളരെ മാന്യതയോടെ കയറുന്വോള്‍ ഇത്ര നേരം violent ആയ ഞാനാണോ അതെന്ന് എനിക്ക് തന്നെ സംശയം തോന്നി.

     ഒരു പൂച്ചയെ പോലെ ജീപ്പിനകത്തേക്ക്?

      ഈ 49 ആം ഓണസദ്യയെന്ന പേരിലറിയപ്പെട്ട ഈ ഭക്ഷണത്തിന് മുകളില്‍ ഇനി കുന്വൂസും മജ്ബൂസും നിറയുമല്ലോ എന്നോര്‍ത്തപ്പോള്‍ അടക്കിയ കരച്ചല്‍ വിതുന്വലിലായി.

ഭാഗം-

      കണ്ണു തുടച്ച് ബിജി ഇരുട്ടിലേക്കും അവിടെ നിന്ന് പേപ്പറിലേക്കും തിരിച്ചുപോകുന്നതുപോലെ ഭാര്യയ്ക്ക് തോന്നി.
    
     ‍ അപ്പോള്‍ ‍ ‘കാഥികന്‍’ ആരുടെയോ സംസാരം കേട്ട് ഞെട്ടിയുണര്‍ന്നു.

     കിടക്കയില്‍ ഇരുന്നുകൊണ്ട് ‍ ആര് എന്തോ പറയുന്നത് കേള്‍ക്കുന്നതിന് മറുപടിയെന്നോണം തലയാട്ടുകയും ഇടയ്ക്ക് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നവളെ പോലെ തോന്നിച്ച ഭാര്യയെ തട്ടിവിളിച്ചു.

     “അപ്പോള്‍ അങ്ങിനെയാണ് കാര്യങ്ങള്‍!” “അപ്പോള്‍ അങ്ങിനെയാണ് കാര്യങ്ങള്‍!”  എന്ന് പറഞ്ഞ് അവള്‍ വീണ്ടും കിടക്കയിലേക്ക് വീണു.

     “ഏ...ഭാര്യക്ക് വട്ടായോ?” എന്ന് ചിന്തിച്ച് പുറത്തേക്ക് ജനാലയില്‍ കൂടി നോക്കിയപ്പോള്‍ നേരം പരപരാ വെളുക്കാന്‍ തുടങ്ങിയിരിക്കുന്നു.  വേനല്‍കാലത്ത് പകല്‍ കൂടുതലായതു കൊണ്ടോ എന്തോ ഇരുളിന്റെ ഘനീഭഭാവം അധികനേരം നീണ്ടുനില്‍ക്കുന്നില്ല.
      പകലിന്റെ കടന്നു കയറ്റം.
      എല്ലാം വെളുത്ത് സത്യങ്ങള്‍ പുറത്ത് വരുന്നു.

     വീണപാടെ കൂര്‍ക്കം വലിയും തുടങ്ങി. മൂക്കില്‍ കയറിട്ട് വലിച്ച് നിര്‍ത്തുന്ന കാളകളെ പോലെ ഇടയ്ക്കവള്‍ break യും ഇടുന്നുണ്ട്.

     ‘എന്തോ സ്വപ്നം കണ്ടതാ’

     ഉറക്കം വരാതെ കണ്ണും തുറന്ന് കുറെ കിടന്നു. ലോകത്തില്‍ ഏറ്റവും സുഖകരമായ ഏര്‍പ്പാട്. പ്രഭാതങ്ങളിലെ മച്ചും നോക്കി മലര്‍ന്ന് കിടക്കല്‍! പിന്നീടെപ്പോഴോ ഉറക്കിന്റെ ഹാലില്‍ കണ്ണ് വഴുതിപോകുന്നതറിഞ്ഞു

     ഭാര്യയുടെ അടുക്കളയിലെ കലാപരിപാടികള്‍ കേട്ടാണ് ഉണര്‍ന്നത്. പ്രഭാതകൃത്യത്തിനു ശേഷം അടുക്കളയിലേക്കൊന്ന് പാളി നോക്കി. നാസ്ത ഉണ്ടാക്കുന്നവള്‍ അര്‍ത്ഥവത്തായി ഒന്ന് നോക്കി. നോട്ടം പിന്നെ ചുണ്ട് കൂട്ടിപ്പിടിച്ചുള്ള ചിരിയായി. തലതുവര്‍ത്തല്‍ നിര്‍ത്തി എന്തോ ഒരല്‍ഭുതം കാണുന്നത് പോലെ ബിജി അവളെ നോക്കി.

     ‘കല്യാണം കഴിഞ്ഞ് 3 വര്‍ഷമായെങ്കിലും പ്രഭാതത്തില്‍ ചിരിച്ചമുഖവുമായി നില്‍ക്കുന്നതായോ പ്രസന്നതയോടേ ജോലികള്‍ ചെയ്യുന്നതായോ കണ്ടിട്ടില്ല. ഇന്നിപ്പോള്‍ എന്തു സംഭവിച്ചു. ഇന്നലത്തെ സ്വപ്നം പണി പറ്റിച്ചോ?’ ബിജി ആലോചിച്ചു.

     Dining table ല്‍ മുഖാമുഖമായി ഇരുന്നപ്പോയും ഭാര്യയുടെ ഭാവം മാറിയില്ല.തുടര്‍ന്നാണ് ആ വിപത്ത് സംഭവിച്ചത്.‍ ‘അയ്യര്‍ ദ ഗ്രേറ്റി’ലെ അയ്യര്‍ പെരുമണ്‍ ദുരന്തത്തില്‍പ്പെട്ട ആളുകളുടെ പേര്‍ പറയുന്നതു പോലെ നിര്‍ത്താതെ കഥയുടെ ബാക്കി പറയാന്‍ തുടങ്ങി. കൂസലില്ലാതെ നിര്‍ത്താതെ ഞാനെഴുതാത്ത കഥയുടെ ബാക്കി പറയുന്വോള്‍ ഇവള്‍ക്കെന്താ ബാ‍ധ കൂടിയോ എന്നു പോലും സംശയിച്ചു.

    പറഞ്ഞു   പറഞ്ഞു  ഇവിടെ വിജയേട്ടനു പകരം കേന്ദ്ര കഥാപാത്രം ഞാനായെന്നു മാത്രം!.

     ഞെട്ടിത്തരിച്ച് കേട്ടു കൊണ്ടിരുന്നപ്പോള്‍ ഇതങ്ങനെ ഇവള്‍ക്കറിയാം എന്നതിലുപരി ബിജിയെ ഞെട്ടിച്ചത് തന്റെ കളവ് കണ്ടുപിടിച്ചതിനാലാണ്!

     ‘തുടരും’ എന്ന് പറഞ്ഞ് അവള്‍ കിച്ചനിലേക്ക് പോയപ്പോള്‍, ഓടിപ്പോയി bedroom ല്‍ നിന്നും കഥയെടുത്തു നോക്കി.

     വീണ്ടും ഞെട്ടി! കഥ മുഴുമിപ്പിച്ചിരിക്കുന്നു!
      ‘ഇതെങ്ങിനെ?’എന്ന് ചിന്തിച്ചുകൊണ്ട് നടന്ന് dining table നടുത്ത് വന്ന് കഥ paper തിരിച്ചും മറിച്ചും നോക്കി.

     ‘ഇത് ഞാനെന്നെ ചെയ്തതാണോ?’ ഇല്ല. ഞാന്‍ മുഴുമിപ്പിച്ചില്ല. എനിക്കുറപ്പുണ്ട്. പിന്നെ ഇത്..? ഇന്നെങ്കിലും മുഴുമിപ്പിക്കണമെന്ന് കുളിക്കുന്വോള്‍ വിചാരിച്ചിരുന്നു!’
     ‘ കൈയ്യക്ഷരം ഭാര്യയുടെതാണ്.

     ‘വായിച്ചു നോക്കി. ഇവളിപ്പോള്‍ പറഞ്ഞതു പോലെ തന്നെ. വള്ളിപുള്ളി വിടാതെ കഥ കഴിഞ്ഞിരിക്കുന്നു. ഞാനെഴുതിയതിലും വെട്ടലും തിരുത്തലും നടത്തിയിരിക്കുന്നു! കൂടുതലും വിജയേട്ടന്റെ ഭാഗം എന്റേതായി മാറ്റിയിരിക്കുന്നു.’

     ഭാര്യ വന്നു. തൊണ്ടയനക്കി. തരിച്ചിരുന്ന് ഭാര്യയെ ബിജിയും നോക്കി. ആ പഴയകള്ളച്ചിരിയോടെ “കഥ... ഞാനങ്ങ് മുഴുമിപ്പിച്ചു...” നീട്ടി അവളങ്ങ് പറഞ്ഞു.

     “ഇന്നലെ ഉറക്കത്തില്‍ ഞാന്‍ വല്ലതും പുലന്വിയോ?” ബിജി ചോദിച്ചു. അങ്ങിനെയെങ്കില്‍ എന്റെ പഴയ പല കള്ളത്തരങ്ങളും ഇവളോട് പറഞ്ഞു പോകുമല്ലോ ദൈവമേ എന്നും ഓര്‍ത്തു.

     കസേര വലിച്ചിട്ടിരുന്ന ഭാര്യ തലയനക്കി, തുടരണ്ടും ആട്ടി. ‘എനിക്ക് പലതും കഴിയും, ഇതൊന്നും ഒരു പ്രശ്നമേയല്ല എന്നര്‍ത്ഥത്തില്‍ ഇരുന്നു. തലവീണ്ടും ആട്ടി ചുണ്ടനക്കാതെ ‘ഞങ്ങള്‍ സ്ത്രീകള്‍ ഇപ്പോള്‍ 50:50 അനുപാതത്തിലാണ് അതൊക്കെ ഓര്‍ക്കുന്നത് നന്ന് എന്ന നിസ്സാരഭാവത്തോടെ ഇരുന്നവളോട്.

     “നീ ഇത് എങ്ങിനെ....?” ബിജിക്കിപ്പോഴും വിശ്വാസം വരുന്നില്ല. “സുമാറടിച്ചതാണെല്ലെ? അല്ലെങ്കില്‍ നിനക്ക്  ചാത്തന്‍ കൂടിയതായിരിക്കും. അല്ലാതെ...”

     “സുമാറുമല്ല. ചാത്തനുമല്ല. സത്യം! ലോക്തത് കഥയെപ്പോഴും സത്യമല്ലായിരി‍ക്കാം. പക്ഷെ കഥാപാത്രങ്ങലെ അപ്പിടി ഉള്‍ട്ടയാക്കുമെന്ന് ഞാനൊരിക്കെലും വിചാരിച്ചില്ല. നാലു ദിവസം എവിടെ പോയെന്നാ പറഞ്ഞത്? അബുദാബിയില്‍ ഒരു പുതിയ ഒരു assignment നോ? മണ്ണാങ്കണ്ട. ജയിലിലായിരുന്നു അല്ലെ?”

     “ഏ...” ബിജിയൊന്നു ഞെട്ടി. തന്റെ കളവുകള്‍ കണ്ടു പിടിക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞ് ചമ്മലിന്റെ മുഖം ഒളിപ്പിക്കാന്‍ ബിജി പാടുപെട്ടു.

     “സാരമില്ല. ഇടയ്ക്ക് സങ്കേതം മാറ്റുന്നതു നല്ലതാണ്. ഒരിക്കെലും കഥയെഴുതാത്ത നിങ്ങള്‍ കഥയെഴുതുന്നു എന്ന് പറഞ്ഞപ്പോള്‍ തന്നെ അത് ജീവിതമായിരിക്കും എന്ന് ഞാനൂഹിച്ചിരുന്നു. കൂടാതെ നിങ്ങളുടെ 4 ദിവസത്തെ absent ല്‍ അന്നെനിക്കറിയാമായിരുന്നു എന്തോ പന്തികേടുണ്ടെന്ന്. അതുകൊണ്ടാണ് നിങ്ങളെഴുതിയ ഓരോ പേജും ഞാന്‍ വായിച്ചുകൊണ്ടിരുന്നത്. വായിച്ച് വായിച്ച് ആ കഥാപാത്രങ്ങളില്‍ എന്റെ മനസ്സുടക്കിയിരിക്കണം.”

     ‘നിനക്ക് ചാത്തനെന്നെ.’ ബിജി മനസ്സില്‍ പറഞ്ഞുകൊണ്ട് അവളെ തുറിച്ച് നോക്കി.

     “ഇനി ഞാന്‍ പറയുന്നത് നിങ്ങള്‍ വിശ്വസിക്കില്ല. ഇന്നലെ രാത്രി നിങ്ങള്‍-അല്ല ബിജിയെന്ന കഥാപാത്രം-പറഞ്ഞതാണിതൊക്കെ.” അവള്‍ പറഞ്ഞു.

     ‘പുളു. കല്ലു വെച്ച പുളു.’ എന്നു പറയാന്‍ ആഞ്ഞു. പക്ഷെ പറഞ്ഞില്ല. “ആ കേള്‍ക്കട്ടെ”, എന്നു മാത്രം ബിജി പറഞ്ഞു.
    
     സംഭവിച്ചത് ഓരോന്നായി നിരത്തുന്വോള്‍ ബിജിയുടെ കണ്ണ് പുറത്തേക്ക് തള്ളിക്കൊണ്ടേയിരുന്നു.
     “പക്ഷെ അയാള്‍ പറഞ്ഞ് തീര്‍ന്നിരുന്നില്ല. നിങ്ങളെ പോലീസ് പിടിച്ചത്ര പറഞ്ഞു.വിജയേട്ടനെയും ഹനീഫയെയും പോലീസ് പിടിച്ചോ എന്ന് നിങ്ങള്‍ പറഞ്ഞില്ല. അപ്പോള്‍ ആരോ എന്നെ വിളിച്ചുണര്‍ത്തി. നിങ്ങളാ‍ണോ?”

     മിഴിച്ചു നോക്കിക്കൊണ്ടിരുന്ന എന്റെ ഭാവം ഭാര്യയില്‍ അയിറ്റപ്പിഴ തോന്നിച്ചോ എന്തോ അവള്‍ ഇങ്ങനെ പറഞ്ഞു നിര്‍ത്തി.

      “ ഒരു കാര്യം ചെയ്യ്. എന്തായാലും ഇപ്പോഴാണ് കഥയ്ക്കൊരു thrill വന്നത്. ഞാന്‍ പറഞ്ഞതും കൂടി ഇതിനിടയിലെവിടെയെങ്കിലും തിരുകികറ്റിക്കോ?  കാഥാപാത്രം ഇറങ്ങി വന്ന് കഥ പറഞ്ഞു, വീണ്ടും paper ലേക്കെന്നെ മടങ്ങിപ്പോയി എന്നൊക്കെ പറയുന്വോള്‍ ഒരു ധര്‍മ്മപുരാണം touch അടിക്കുന്നില്ലെ?

     ഗോവര്‍ദ്ധന്റെ യാത്രകള്‍ എഴുതപ്പെട്ടിരുന്നില്ലെങ്കില്‍ ‘what an idea Saabji‘ എന്നു പറയാമായിരുന്നു. പക്ഷെ ഞാനതുപറയാതെ ഇതു പറഞ്ഞു.

      “ഞാനിപ്പോഴും നീ പറഞ്ഞത് വിശ്വസിച്ചിട്ടില്ല.”
   
     “നിങ്ങള്‍ പഠിച്ചിട്ടില്ലെ, ഒരു കാര്യത്തില്‍ മനസ്സ് മുഴുവനും കേന്ദ്രീകരിച്ച്, കേന്ദ്രീകരിച്ച്  കേന്ദ്രീകരിച്ചാല്‍ നമുക്ക് 6 sense വന്നു ചേരുമെന്ന്!  ഇതിനെ പറ്റി ഒരു ചെറുകഥ കൂടിയില്ലെ? വായിച്ചിട്ടില്ലെ? കല്യാണം കഴിഞ്ഞിട്ടും പ്രണയനൈരാശ്യത്തോടെ ജീവിച്ചവള്‍ക്ക് ഭര്‍ത്താവിലുണ്ടാകുന്ന കുട്ടിയുടെ മുഖത്തിന് കാമുകന്റെ ഛായ! അതിനുള്ള കാമുകിയുടെ ഉത്തരം ഇതായിരുന്നു.  ഭര്‍ത്താവുമായി ഓരോ തവണ കിടക്ക പങ്കിടുന്വോഴും എന്റെ മനസ്സില്‍ കാമുകന്റെ രൂപമായിരുന്നു!”

     “ആ...അതൊക്കെ കഥയിലൊക്കെ നടക്കും. biological ആയി no chance!.”
supporting document ന്റുകള്‍ നിരത്തുകയാണവള്‍! തന്റെ കഥയില്‍ അള്ളുവച്ചവളുടെ supporting document ന്റുകള്‍ ഞാനെങ്ങിനെ സ്വീകരിക്കും?

മൂന്ന് കര്യത്തിലാണ് ബിജിയിന്ന് തകര്‍ന്നത്.

1) ഇത്രയും കാലം എനിക്ക് മാത്രം എഴുതാന്‍ കഴിയും എന്ന് വീന്വിളക്കി നടന്നപ്പോള്‍ ഭാര്യയുടെ കൈയ്യിലും മരുന്നുണ്ടെന്ന് ബോധം സമ്മതിച്ചുകൊടുക്കാന്‍ ബിജിയുടെ പുരുഷമേല്‍ക്കോയ്മ സമ്മതിക്കുന്നില്ല.

2) ഇത്രയും നാള്‍ ഞാനൊരു തുറന്ന പുസ്തകമാണെന്ന് വലിയ വലിയ എഴുത്തുകാര്‍ പറയുന്നത് പോലെ ഇടയ്ക്കിടക്ക് പറയുന്നത് ഇനി പറഞ്ഞാള്‍ ഇവള്‍ വിശ്വസിക്കില്ല.

3) ജയില്‍ വാസം. അത് വേണമെങ്കില്‍ ഞാന്‍ പുതിയതായി എഴുതുന്ന നോവലില്‍ ചേര്‍ക്കാന്‍ അനുഭവത്തിന് വേണ്ടിയാണെന്ന് തട്ടിവിടാം.


     ‘ഇവള്‍ പറഞ്ഞ idea യും നടക്കും’ ബിജി പെട്ടെന്ന് line മാറ്റിപ്പിടിച്ചു. തലയില്‍ വീണ്ടും കൊള്ളിയാന്‍ മിന്നി. നേരത്തെ Restaurant കയറി, ‘ഇവിടെ രണ്ട് കറി മാത്രം കുറവാണെന്ന് പറഞ്ഞപ്പോള്‍’ തെന്നെ ഒരു കഥയ്ക്കുള്ള കോളൊത്തെന്ന് തലയില്‍ ബള്‍ബെരിഞ്ഞിരുന്നു! ‘വേറെവിടെയെങ്കിലും പോവാമെന്ന്’ പറഞ്ഞത് മണ്ടന്മാര്‍ കേള്‍ക്കാതിരുന്നപ്പോള്‍ ഇതൊരു നര്‍മ്മത്തില്‍ ചാലിച്ചെടുക്കാമെന്ന്( വായിക്കുന്നവരുടെ കര്‍മ്മദോഷം!) കണക്കു കൂ‍ട്ടിയിരുന്നു. ‘കഥ’ അല്ല സദ്യ സാവധാനം വളരുന്നു എന്ന്, കറിയില്ല്ലാത്തപ്പോഴും, പായസമില്ലാത്തപ്പോഴും, രസമില്ലാത്തപ്പോഴും മനസ്സിലാക്കിയപ്പോള്‍ ഇതൊരു രസികന്‍ സദ്യ ആകുവെന്ന്  തോ‍ന്നിയിരുന്നു.

     More over അത് ജയിലേക്ക് നീങ്ങിയപ്പോള്‍.....

     comedy, tragedy യിലേക്ക് കൈവിട്ടുപോകുന്നത്....നിന്ന നില്‍പ്പില്‍  കാലിലെ മണ്ണ് ഒലിച്ച് പോകുന്നതായി തോന്നിയിരുന്നു.
ലോകത്ത് claasic കള്‍ ഉണ്ടാവുന്നത് ഇങ്ങിനെയാരിക്കുമോ? അനുഭവങ്ങള്‍ തടവറയിലേക്കാണെങ്കില്‍ പോലും പോയി നേടിയെടുത്തിരുന്നോ ലോകം കണ്ട മഹാരധന്മാര്‍? ആവോ? എങ്കില്‍ ഭ്രാന്തിനെ പറ്റിയെഴുതണമെങ്കില്‍ ഭ്രാന്താശുപത്രി അനുഭവം....

     “യ്യോ” വേണ്ട.

എങ്കിലും ജയിലില്‍ കിടക്കുക‍. അതും ജയില്‍പുള്ളികളോടൊപ്പം....കുടുംന്വത്തില്‍ പിറന്നവര്‍ക്ക്... ???

     ആരും ഒരിക്കെലും വായിക്കാത്ത ‘claasic' ക്കുകള്‍ക്ക് വേണ്ടിയാണെങ്കില്‍ കൂടി.

      ഈ പഹയിച്ചിയാണ് എല്ലാ കാരണങ്ങള്‍ക്കും കാരണം. എടീ..എല്ലാം വിജയേട്ടന്റെ തലയില്‍ കെട്ടിവെച്ച് നല്ലപിള്ള ചമയാന്‍ നോക്കിയ എന്നെ...’

     എപ്പോഴും കാഥികന്‍ നല്ല പോലീസായിരിക്കും. വേധനയിലും, വേധനിപ്പിക്കലിലും ഞാനൊന്നു മറിഞ്ഞില്ലെ രാമനാരായണാ...എന്നൊരിരിപ്പ്.

  “രണ്ട് കറിയുടെ കമ്മി... ബാക്കിയെല്ലാം ഉണ്ട്,” ഭാര്യ അകത്തു നിന്നും വിളിച്ചു പറഞ്ഞു.  “അതെ ഉച്ചയ്ക്കെത്തെ menu പറയുകയായിരുന്നു,” അവള്‍ വിടുന്ന ലക്ഷണമില്ല.

     ‘ഇതിനെ എങ്ങിനെ ഇനി twist ചെയ്യും,’ ബിജി ഒരാവര്‍ത്തി ആലോചിച്ചു.
 രണ്ടാവര്‍ത്തി....

    പിന്നെ ആലോചിച്ചിക്കാന്‍ തന്റെ brain നും ഇടം കൊടുത്തില്ല. ബിജി വീണ്ടും പെന്നും പേപ്പറും കൈയ്യിലെടുത്ത് കണ്ണടച്ച് നെഞ്ഞില്‍ വെച്ച് ഒരെറ്റ വിളീ. “അമ്മ ത്രേസ്യാ പുണ്യവതീ ശക്തി തരൂ...”
    
     Heading....കൊടുത്തു

     ‘രണ്ട് കറി മാത്രം കുറവാണ്...’



No comments: