Monday, September 12, 2011

‘വില്യംശെമീര്‍സ്പിയര്‍‘ ഹാ... എത്ര മനോഹരമായ ‘നടക്കാത്ത‘ പദം...

ആദ്യ ഭാഗം

അങ്ങിനെ തിരുവോണം വന്നെത്തി!

     വിജയേട്ടന്‍ വന്ന് photocopy machine പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ monitor ല്‍ നിന്നും മുഖമുയര്‍ത്തി ബിജി വിളിച്ചു പറഞ്ഞു. “ നാളെ ഓണമാണ് കേട്ടോ”. മുഖം തിരിച്ച് വെളുക്കനെ ചിരിച്ച് machine ന്റെ പ്രവര്‍ത്തനം കഴിച്ച് വന്ന വിജയേട്ടന്‍ മറുപടി പറഞ്ഞു. “അതേ, ഓണം കേരളീയരുടെ എല്ലാവരുടെയും ആഘോഷമാണ്”.

     ഇത് പറയുന്വോള്‍ കഴുത്ത് കേന്ദ്രമാക്കി ബിജിയെ ആരമാക്കിക്കൊണ്ടൊരു വൃത്തം വരയാന്‍ വിജയേട്ടന്‍ മറന്നില്ല. ഈ മറുപടി പ്രതീക്ഷിക്കാതിരുന്ന ബിജി വാക്കുകള്‍ തപ്പിത്തടഞ്ഞു.“അതെ ബൂലോഗം ക ഏക് ത്വൊഹാര്‍ ഹെ ഓണം, അത് ജാതി മതങ്ങള്‍ക്ക്‌ അതീതമായി കേരളീയര്‍...”എന്ന് തുടങ്ങുന്വേയേക്കും...

     “അതെ അത് തന്നെയാ ഞാനും പറഞ്ഞത്, ഇവിടെ x'mass ഉം ബക്രീദും പലവട്ടം കഴിഞ്ഞു പോയിട്ടുണ്ട് അന്നേരം ആര്‍ക്കും ഈ ചോദ്യങ്ങളൊന്നും ഉണ്ടായിട്ടില്ലല്ലൊ?” വിജയേട്ടന്‍ തന്റെ സ്വതസിദ്ധമായ-വലത്തെ കാലില്‍ ഊന്നി മറ്റെ കാല്‍ തെക്കെ ഭാഗത്തെക്കാക്കല്‍-style ല്‍ ചോദിച്ചു.

     ‘പെട്ടൊ?..’ ബിജി ചിന്തിച്ചു. ഒന്നു കൂടി പിടിച്ചാല്‍ ഇങ്ങ് പോരും. "ആട്ടെ നമുക്കിപ്രാവിശ്യം വീട്ടില്‍ നിന്നുള്ള വിഭവങ്ങള്‍ വെച്ചൊരു സദ്യ ആക്കിയാലോ? ഓരോ ആളുകളുടെയും വീട്ടില്‍ നിന്നും ഓരോ വിഭവം". (എന്നാലും മൂന്നേ ആകുകയുള്ളൂ, അത് പോര. ബിജി ഓര്‍ത്തു.)"അല്ലെങ്കില്‍ വേണ്ട, ഓരോ ആളുകളുടെയും വീട്ടില്‍ നിന്നും രണ്ടാക്കാം."

     (നാളെ ഓണമായത് കൊണ്ട് പായസമുണ്ടാക്കമെന്ന്‍ ഭാര്യ പറഞത് മനസ്സില്‍ കണ്ടുകൊണ്ടും അതിന്റെ കൂടെ പിന്നെ ചോറും കൂടി കൊണ്ട് വന്നാല്‍ രണ്ടാകുമല്ലോ എന്നും കരുതി ബിജി തട്ടിവിട്ടു.)

     കൃസ്ത്യാനിയായ ഞാനും ഭാര്യയും-ഇത്രയും പറഞ്ഞതിലൂടെ-മതമൈത്രിയുടെ ഉത്തമോദാഹരണമാണെന്ന ഭാവത്തോടെ കണ്ണടക്കിടയിലൂടെ വിജയേട്ടനെ നോക്കി. ബിജിയിരിക്കുന്നതിന് ഇടതുവശത്തുള്ള door ല്‍ തട്ടി കണക്കുപ്പിള്ള ഹനീഫ് തന്റെ കറുത്ത് തടിച്ച മുഖത്ത് ഒട്ടിച്ചുവെച്ചുവെന്ന് തോന്നിക്കുന്ന കനം കൂടിയ മീശയ്ക്ക് താഴെ ഒരു ചെറുചിരിവരുത്തി വിജയേട്ടനെ കടന്നു പോകാന്‍ ഭാവിച്ചപ്പോള്‍ ബിജി ഇരുന്ന ഇരുപ്പില്‍ തടഞ്ഞു നിര്‍ത്തി പറഞ്ഞു,“അല്ല ഹനീഫ നാളെ എങ്ങിനെയാ പരിപാടി?”

     ഹനീഫ രണ്ടുപേരെയും മാറി മാറി നോക്കി. പിന്നെ, തികഞ്ഞ-സ്വതസിദ്ധമായ-നിസംഗതയോടെ മിണ്ടാതെ ബിജിയുടെ office table നടുത്ത് wait & see mood ല്‍ നിന്നു.

    “ബിജീ നിങ്ങളും ലീവെടുക്കണം. ഹിന്ദിയില്‍ കുറച്ച് മുന്‍പ് കുറെ പ്രസംഗിച്ചതല്ലേ? കേരളം മാത്രമല്ല ഭൂമിമലയാളം ഒട്ടുക്കും മാവേലിയെ വരവേല്‍ക്കുന്നുവെന്നൊക്കെ?”വിജയേട്ടന്‍ ഈ പറഞ്ഞതിലെ സ്വരവ്യത്യാസം പിടിച്ചെടുത്ത് ഇത് പൊരിയും എന്നുള്ള ചിന്തയില്‍ നിന്നും ബിജി ‘ഞാനും നാളെ ലീവെടുക്കാം’ എന്നു വെറുതെ തട്ടിവിട്ടു.

    ‘നിങ്ങള്‍ അവിയലും സാന്വാറും ഉണ്ടാക്കിയാല്‍ മതി. ഞങ്ങള്‍ നിങ്ങളുടെ വീട്ടില്‍ വരാമെന്നായി’ ബിജി.
     തടിച്ച ചുണ്ടുകളില്‍ കൂടി പുറത്തേക്ക് തള്ളി നില്ക്കുന്ന പല്ലുകള്‍ കാട്ടി വെളുക്കെ ചിരിച്ച് വിജയയേട്ടന്‍ പറഞ്ഞു. "എനിക്കിതൊന്നും ഉണ്ടാക്കാനറിയില്ല.!"

     ഇത് കേട്ട് പൊട്ടിചിരിക്കുന്വോള്‍ പൃഷ്ഠം പിന്നോട്ടായുകയും വയര്‍ ഒരു  ഭാഗമൊടിയുകയും ചെയ്യാറുള്ള ഹനീഫ് ഇത് രണ്ടും ചെയ്ത് ഫോട്ടോകോപ്പിയെടുക്കാന്‍ വേണ്ടി മുന്നോട്ട് നീങ്ങി.
   
     ഇതെല്ലാമായത് നന്നായെന്നും ഒരു ഗ്ലാസ്സ് ചായ പോലും കൈകൊണ്ടുകൊടുക്കാനാഗ്രഹിക്കാത്ത ഭാര്യ രണ്ടു ഗ്ലാസ്സ് പായസം തരണമെങ്കില്‍ ലോകമവസാനിക്കണമെന്നും അങ്ങിനെ തന്നെങ്കില്‍ തന്നെ കാല്‍ഗ്ലാസ്സ് പായസത്തില്‍ വെള്ളമൊഴിച്ചത് ഇവര്‍ കുടിക്കേണ്ടിവരുമെന്നും അതൊഴിവാക്കാന്‍ കഴിഞ്ഞെല്ലൊ എന്നുമോര്‍ത്ത് തന്റെ ജോലിയില്‍ ബിജി വ്യാപൃതനായി.

     ഓഫീസ് സമയം തീരുന്നില്ലല്ലോ എന്ന് പേര്‍ത്തും പേര്‍ത്തും ക്ലോക്കില്‍ നോക്കി പ്രാകിക്കൊണ്ടിരുന്നപ്പോള്‍ നേരത്തെ മുറിഞ്ഞസംഭാഷണത്തിന്റെ തുടര്‍ച്ചയെന്നോണം വിജയേട്ടന്‍ വീണ്ടും ‘നാളെ ഭക്ഷണം കൊണ്ടുവരേണ്ടപ്പ, ലീവ് എടുക്കണ്ടപ്പ, പണിയുണ്ട്. ഇവിടുത്തെ ഹോട്ടലില്‍ പോകാം,’ എന്ന് പറഞ്ഞ് അപ്രത്യക്ഷ്യനായി.


     രാത്രി ഏതോ ധൈര്യത്തിനു്‌ ‘വിജയേട്ടന്‍ നാളെ ക്ഷണിച്ചിട്ടുണ്ടെന്ന്‍’ പറഞ്ഞപ്പോള്‍ ‘ഫാമിലി ഉള്‍പ്പെടേയുള്ള പരിപാടികള്‍ പോരെ മോനെ ദിനേശാ‘ എന്ന ഭാവത്തില്‍ ഭാര്യയും ‘ഇതു തന്നെ പൊരിഞ്ഞുകിട്ടിയതിന്റെ ബുദ്ധിമുട്ട് എന്തായിരുന്നു എന്ന് എനിക്കും ദൈവത്തിനും മാത്രമേ അറിയുള്ളൂ’ എന്ന് ഞാനും കണ്ണുകൊണ്ട് സംവധിച്ച് രാവിലെ എഴുന്നേല്ക്കേണ്ട തന്ത്രപ്പാടുകളുണ്ടെന്നുള്ളത് മുഖപേശിയില്‍ കാണിച്ച് അതിന്റെ മീതെ അല്പം ചിരിയുടെ എണ്ണഴൊഴിച്ച് അതില്‍ കോട്ടുവായുടെ തിരികൊളുത്തി ഉറക്കെന്ന ഞ്ജാനപ്പാന ഉരുവിട്ട് കണ്ണും പൂട്ടി കിടന്നപ്പോള്‍ അവളുടെ വക. “അങ്ങിനെ ക്ഷണിച്ചിട്ടുണ്ടെങ്കില്‍ പോകാതിരിക്കണ്ട!” ഭാര്യയുടെ വക അവസാന comment ഉം വാങ്ങി ആഴിയിലേക്കെന്ന പോല്‍ ഉറക്കം പിടിച്ചു വലിക്കുന്വോള്‍ ഒറ്റയ്ക്ക് ഹോട്ടലില്‍ കുന്തിച്ചിരുന്നു നാളെ വാരിവലിച്ചുണ്ണുന്നത് ഒരു നിറം മങ്ങിയ black and white പടം ടിവിയില്‍ തെളിഞ്ഞും തെളിയാതെയും കാണുന്നതു പോലെ അടച്ച കണ്ണുകള്‍ക്ക് മീതെ frame കള്‍ മാറിമാറി വന്ന് ചലചിത്രം വിരിച്ചു.

     ‘ഈ black and white നാളെ കളറാകണെ ദൈവമേ...’

      അങ്ങിനെ തിരുവോണം വന്നെത്തി!

     ബിജി തന്റെ കൈയ്യിലുള്ള ഏറ്റവും പുതിയ dress തന്നെ ധരിച്ച് സ്വന്തം കന്വിനിയുടെ logo യുള്ള ബാഗും തൂക്കി 8 മണിക്ക് ഓഫീസില്‍ ഹാജരായി.
    
     ‘ഓണം വന്നേ തിരു...ഓണം വന്നെ’ എന്നൊരു മൂളിപ്പാട്ടുമായി ഭാര്യയെ എങ്ങിനെയെല്ലാമോ സോപ്പിട്ട് തരപ്പെടുത്തിയ പായസത്തിന്റെ ചെറിയ പാത്രം ഫ്രിഡിജില്‍ കയറ്റുന്നസമയത്ത് വിജയേട്ടന്‍ അവിടെയെത്തി. പായസം വിജയേട്ടന് കാണിച്ചുകൊടുക്കുന്വോള്‍ ഉച്ചസദ്യയുടെ ഒരോര്‍മ്മപ്പെടുത്തലും, കൂടെ, ഞാനും അല്ലറ ചില്ലറ, ഓണത്തിന് ചെലവാക്കുന്നുണ്ടെന്ന്‍ കാണിക്കലും കൂടിയായിക്കോട്ടെ എന്നും ബിജി കരുതി.

     വിജയേട്ടന്‍ “ആ ഹാ, പായസം വന്നോട്ടെ ആ ഹാ, പായസം വന്നോട്ടെ" എന്നും പറഞ്ഞ് മുന്നോട്ട് പോയപ്പോള്‍ അതും നോക്കി പന്തം കണ്ട പെരുച്ചായിയേ പോലെ ഇരുന്ന് ആലോചിച്ചു. ഓണസദ്യ വെള്ളത്തില്‍ വളിവിട്ടതു പോലെയാകുമോ? അല്ലെങ്കില്‍ വിജയേട്ടന്റെ മറ്റൊരു തമാശ? എന്നു പോലും ബിജി സംശയിച്ചു.

     സമയം 10 മണി. ഭാര്യ ഇന്നലെ ചുട്ട ഉണക്ക പുട്ട് എല്ലാ ശക്തിയുമെടുത്ത് അടിച്ചുടക്കുന്വോള്‍ ‘വരാന്‍ പോകുന്ന എല്ലാ ആപത്തും ഈ അടിയോടെ ഒഴിഞ്ഞു പോകണമേ ദൈവമെ,’ ബിജി പ്രാര്‍തിഥിച്ചു. ഓഫീസ് ബോയോട് വരാന്‍ പോകുന്ന ഓണസദ്യയെ പറ്റി പറഞ്ഞപ്പോള്‍ തന്നെ വിളിക്കാത്തതിലുള്ള ദേഷ്യമെന്നോണം അവന്‍ പൊട്ടിച്ചിരിച്ചു. "ആര്‍ വിജയേട്ടനോ? ഓണസദ്യയ്ക്ക് വിളിച്ചെന്നോ? ഇന്നോളം കേള്‍ക്കാത്ത പുളുവാടെ പുളു" എന്നു പറഞ്ഞു പൊട്ടി പൊട്ടി ചിരിച്ചു അപ്രത്യക്ഷ്യനായി.
     ‘ഇതെന്തു കൂത്ത്? ഒരാള്‍ക്കെന്താ ഒരു പാര്‍ട്ടി നടത്തികൂടെ? അതു മാത്രമോ ഓണസദ്യയ്ക്കെന്താ ഒരു കോടി ദര്‍ഹമാകുമോ? ഇതെന്താ ഇന്നു മാത്രമാണോ വിജയേട്ടന്‍ പാര്‍ട്ടി നടത്തുന്നത്? വിജയേട്ടന്‍ പറ്റിക്കില്ല. വാക്ക് പറഞ്ഞാല്‍ വാക്കാ?
     അവസാനം സമയമായി!!! വിജയേട്ടന് ‍വിളിച്ചു. കാറിലെ സുഖകരമായ യാത്ര. നേരെ പോയത് Hilton നിലേക്ക്. ഞെട്ടിപ്പോയി, വിജയേട്ടന്റെ capacity കണ്ട്! ‘ഞാനൊരിക്കലും വിജയേട്ടനെ തെറ്റിദ്ധരിക്കരുതായിരുന്നു’. ബിജി സന്ദേഹപ്പെട്ടു. വെറുതെ വിജയേട്ടനെ തെറ്റിദ്ധരിച്ചു. Dining room നിറഞ്ഞു കവിഞ്ഞിരുന്നു. ഓച്ചാനിച്ചു നില്‍ക്കുന്ന waiter. വിജയേട്ടന്‍ waiter റുമായി സംസാരിക്കുന്നു. Buffet ആണ്‍ നല്ലതെന്ന് പറഞ്ഞപ്പോള്‍ വിജയേട്ടന്‍ അതിനും തയ്യാറായി. Buffet ന് പ്രത്യേക സ്ഥലമാണ്‘‍‌. Plate യുമായി ‘Q' ല്‍ നില്‍ക്കുന്വോള്‍ സ്വാദിഷ്ടമായ ഭക്ഷണത്തിന്റെ മണം. നാടനല്ല! അല്ലെങ്കിലെന്ത്? ഇന്നു മുഴുവനും അകത്താക്കണം. പേര്‍ എഴുതിവെച്ചിട്ടുണ്ട്. Dry mutton, mutton kabab, mutton lever fry, Mutton ribs soup, mutton chops തുടങ്ങി creamy chicken soup spicay chicken soup, barbequed checken, grilled chicken chunks, chicken kababs, Indian chicken chops. ഇത്രയും ഭക്ഷണം എടുക്കുന്വോള്‍ തന്നെ waiter തന്നെ ഒന്നു നോക്കിയോ എന്ന് ബിജി ശ്രദ്ധിക്കാതെയല്ല!    

     Dining table ലിലേക്കോടുന്വോള്‍ കണ്ടകാഴ്ച!!! waiter ഒരു tie ധാരിയുമായി പിറകില്‍ കൂടി വരുന്നു! 'അയാള്‍ ഇങ്ങോട്ടേക്ക് തന്നെ! ദൈവമെ ചതിച്ചോ?  Buffet , Buffet എന്നു പറഞ്ഞാല്‍ ഇഷ്ടം പോലെ എടുത്തു കഴിക്കാനുള്ള സ്ഥലം എന്നല്ലെ? പിന്നെ എന്തിനിവര്‍?’
    
     ബിജിയുടെ പിറകില്‍ നീണ്ടു വരുന്ന കൈ.

     ‘ഛെ, വൃത്തികേട്. ഇതാണോ Hilton Hotel? പിച്ചകാരായ മലന്വാറി cafteeria മാര്‍‍‍ ഇതിലും എത്രയോ ഭേദം! ഇരിപ്പിടത്തില്‍ plate വെച്ച് തന്റെ അരികത്ത് വന്നവരെ നോക്കി അന്തം വിട്ടവനെ പോലെ നിന്നപ്പോള്‍ അതാ manager റുടെ കൈകള്‍ നീണ്ടു വരുന്നു ബിജിയുടെ plate ലേക്കായി. ഭക്ഷണത്തെ പിണച്ച് കൈകള്‍ വെച്ചപ്പോള്‍ അതിനിടയില്‍ കൂടിയായി പിന്നെ കൈകള്‍.
     ‘എവിടെ വിജയേട്ടനും, ഹനീഫയും?’
      “ഇല്ല ഞാന്‍‍ തരില്ല,” ബിജി കൈകള്‍ കൂട്ടി plate നെ മറച്ചു പിടിച്ചു. “ഇല്ല ഇതു ഞാന്‍ തരില്ല” ബിജി വീണ്ടും പറഞ്ഞു.

     “എന്താടാ നീ പറയുന്നത്? key board യും പൊത്തിപ്പിടിച്ച്, എടാ ബിജീ.”

ഹനീഫ് വന്ന് പുറത്ത് തട്ടി വിളിച്ചപ്പോഴും ബിജി വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. “ഇല്ല ഞാന്‍ തരില്ല”.

     “എന്തോന്ന് തരില്ലന്നാണ് നീ ഈ പറയുന്നത്? ഈ key board ഓ?” ഹനീഫ് ചോദിച്ചു.

     ഞെട്ടി എഴുന്നേറ്റ ബിജി എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ അല്‍പം സമയമെടുത്തു.

     “ഓ ഞാന്‍ office ല്‍ തന്നെയായിരുന്നോ? hilton Hotel ല്‍ അല്ലെ? അപ്പോ നമ്മള്‍ പോയില്ലെ?”
    
     “പോകാന്‍ വേണ്ടിയല്ലെ ഞാന്‍ വന്നത്? വിജയേട്ടന്‍ car parking ‍ലേക്ക് പോയിട്ടുണ്ട്.
     ഹനീഫ് ചിരിച്ച് കൊണ്ട് പറഞ്ഞു.

     ഇളിഭ്യനായി ബിജി സംഭവിച്ചതെന്താണെന്ന് പടിപടിയായി ആലോചിച്ചു നോക്കാന്‍ ശ്രമിച്ചു. ഉറങ്ങിയതാണ്! സ്വപ്നമാണ് സംഭവിച്ചതെന്ന് മനസ്സിലായപ്പോള്‍ അല്പം ജാള്യതയോടെ വിജയേട്ടനെ നോക്കി. ഇന്നലെ മുതല്‍ ഇതുതന്നെ ആലോചിക്കാന്‍ തുടങ്ങിയതാണ്. അതാണ് സ്വപ്നത്തില്‍ പോലും സദ്യകയറി വന്നതെന്ന് ബിജിവിനു തോന്നി.

     വെയിലിനു തരക്കേടില്ലാത്ത ചൂടുണ്ട്. ബിജി സ്വപ്നത്തിലെ waiter ന്റെ അടിയില്‍ നിന്നും മുക്തനായിരുന്നില്ല.ആരുടെ വണ്ടിയെടുക്കണമെന്നായി പിന്നത്തെ ചിന്ത. വിജയേട്ടനും ഹനീഫും തന്റെ വണ്ടിയില്‍ ഇതുവരെ കയറിയില്ല എന്ന ന്യായം പറഞ്ഞ് ബിജിയുടെ വണ്ടിയില്‍ തന്നെ കയറി.
    'എന്റെ Petrol...?’
     വണ്ടി എവിടേക്ക് വിടണമെന്നായി അടുത്തത്? പല ഹോട്ടലിന്റെ പേരിനിടയില്‍ Hilton ന്റെ പേര്‍ പറയുന്നുണ്ടോ എന്നു മാത്രമായി ബിജിയുടെ ശ്രദ്ധ! അവസാനം Red and Black Pepper എന്ന Restaurant ലില്‍ എത്തിനിന്നു.

     കാറില്‍ തണുപ്പ് കൂട്ടിയിട്ടു. സംസാരം ഓരോ കാര്യത്തിനൊടുവില്‍ ഓണത്തിന് ലീവ് തരാത്തതിനെ പറ്റിയായി .

      ‘ഓഫീസ് ഒരു നാഥനില്ലാ കളരി‘യാണെന്ന് ഹനീഫ് പറഞ്ഞു നിര്‍ത്തി.

     “നിങ്ങള്‍ക്ക് പേരിനെങ്കിലും ഒരു മാനേജരുണ്ട്. ഞങ്ങള്‍ക്കോ?” എന്നായി വിജയേട്ടന്‍. "Tie കെട്ടിയിട്ട് ഒരാള്‍ ഇരിക്കുന്നുണ്ട്! ഒരു പുല്ലിനും കൊള്ളില്ല.”
    
     Administration Manager രെ പറ്റിയാണ്.
    
     “അയാളൊരു ഹിന്ദുവല്ലെ? അയാള്‍ക്കെങ്കിലും ലീവെടുത്തുകൂടേ? മറ്റുള്ളവര്‍ക്കോ തരത്തില്ല.”

     വിജയേട്ടന്‍ വിടുന്ന മട്ടില്ല. കൂട്ടത്തില്‍ രണ്ട് നല്ല കനമുള്ള തെറിയും കാച്ചാന്‍ മറന്നുമില്ല.

     Red and Black Pepper Restaurant എന്ന board കണ്ട് വണ്ടി side parking ല്‍ കയറ്റി.ഇറങ്ങിനടക്കുന്വോള്‍ വണ്ടിയെ പറ്റിയും ബിജിയുടെ driving style നെപറ്റിയും ഒരു ദീര്‍ഘ പ്രഭാഷണം നടത്തുവാനും, ഗുണദോഷിക്കാനും വിജയേട്ടന്‍ മറന്നില്ല. ഇത് ബിജിക്കിഷ്ടപ്പെട്ടില്ലെങ്കിലും part of the program is psonsered by vijayettan എന്നതുകൊണ്ട് മിണ്ടാതെ നടന്നു.

     നട്ടുപൊള്ളുന്ന ഉച്ചനേരം.

     Red and Black Pepper Restaurant എന്ന ബോര്‍ഡ് തലയുയര്‍ത്തി നോക്കി. Door യും കടന്നു Restaurant ന്റെ അകത്ത് പ്രവേശിച്ചു.
 
     ചുവപ്പ് പരവതാനി ഞങ്ങള്‍ക്കു വേണ്ടി മലര്‍ന്നു കിടന്നു. പരവതാനിയുടെ ഓരങ്ങളിലുള്ള പേരറിയാത്ത ചെടികള്‍ തലയാട്ടി ഞങ്ങളെ സ്വാഗതം ചെയ്തു. Red carpet ceremonial എന്നു കേട്ടു കേള്‍വിയില്‍ നിന്നും യഥാര്‍ത്ഥമായ ഈ‍ occasion നെ നന്ദിയോടെ സ്മരിക്കണം ബിജി ഓരോ കാല്‍‌വെപ്പിനിടയിലും ഇതുതന്നെ ചിന്തിച്ചു.

     Titanic സിനിമയില്‍ കപ്പലിന്റെ അവസാന ഭാഗവും വെള്ളത്തിനടിയിലാകുന്വോള്‍ പ്രാണരക്ഷാര്‍ത്ഥം പായുന്നവരുടെ മനസ്സിനെ ഒരു നിമിഷമെങ്കിലും കുളിര്‍പ്പിക്കുവാന്‍  കടുത്താകാശത്ത് ലാത്തിരി, പൂത്തിരി കത്തിച്ച് വര്‍ണ്ണശോഭവിതറുന്ന അതേ technic തന്നെയല്ലെ ഇവിടെയും-എവിടെയും-ആളുകള്‍ ചെയ്യുന്നത്! മണ്ണ് പാത്രത്തില്‍ നിറച്ച്-വെളിക്ക് വളരേണ്ട- ചെടികളെയും പൂക്കളെയും പിടിച്ചകത്തടച്ചതിലൂടെ!
    
     “Passage ലെ കാഴ്ച o.k. അകത്ത് എന്താണോ ആവോ?”
    
     ബിജിയുടെ മനസ്സിലൊരു “Hilton യാന്‍” മിന്നി.

     “ഇവിടെയിരിക്കാം.” മര്യാദയോടെ ഭൃത്ത്യന്‍ കസേരയുടെ പിറകുവശം പിടിച്ച് ഒരു table കാണിച്ചു തന്നു. വിജയേട്ടന്‍ അവനെ കണ്ട ഭാവം കാണിച്ചില്ല.

      “അവന്റെ ഒരു കപട സ്നേഹം.”
     വിജയേട്ടന്റെ മുഖത്തു നിന്നും ഇത് ബിജി വായിച്ചെടുത്തു.

     തെരഞ്ഞെടുക്കാനത്ര table ലൊന്നും അവിടെയുണ്ടായിരുന്നില്ല. ഭൃത്ത്യന്‍ കാണിച്ചു തന്നതിനു തൊട്ടു മുന്നിലിരുന്നപ്പോള്‍ ‘അതും ഇതും തമ്മിലെന്തന്തരം സഖാവേ‘ എന്ന് വായകൊണ്ട് കോട്ടി കാട്ടി ഭൃത്യന്‍ ഒന്നു മാറി നിന്നു.

     ബിജിയിരുന്നു. വിജയേട്ടനും ഹനീഫും wash room ലേക്ക് പോയി. അഞ്ചെട്ടു മേശകളുള്ള തിങ്ങി നിറയാത്ത പുതിയൊരു സ്ഥാപനം. ഒന്നു രണ്ടു മേശകളിലായി ആറോളം പേരിരുന്ന് ശാപ്പിടുന്നു, ഓണമായിട്ടും ആളില്ലെ? ആളില്ലാത്തതില്‍, സമാധാനത്തോടെ തട്ടാം എന്നതു കൊണ്ട്‍ അല്പം ആശ്വാസവും ഭക്ഷണം ശരിയല്ലാത്തതു കൊണ്ടാണോ ആളില്ലാത്തത് എന്നോര്‍ത്ത് അല്‍പം ആകുലതയും തോന്നി.

     ‘ഏയ് അങ്ങിനെ വരില്ല. പുതിയ ഹോട്ടലാണെന്നു തോന്നുന്നു. ആളുകളറിഞ്ഞിട്ടു വേണ്ടെ വരുവാന്‍. ഇന്നു ഞങ്ങള്‍ വന്നു. നല്ല ഭക്ഷണമാണെങ്കില്‍ അഞ്ചാറാളുകളോട് പറഞ്ഞ് അവരും വരും. ഭക്ഷണ business പറഞ്ഞറിഞ്ഞ് വരലാ* സാധാരണ!നല്ല ഭക്ഷണമാണെങ്കില്‍ ഇവരെ ഞാനും promote ചെയ്യും.' ബിജി മനസ്സിലുറച്ചു. എന്തായാലും കൈ കഴുകി വരാം.
    

Continue to ഭാഗം-2


1 ബസ്സി = Plate (ഗ്രാമ്യഭാഷ, അതോ അറന്വി ഭാഷ കൈകൊണ്ടതോ?)

2 ഫോമാ‍ക്കുന്നവര്‍(form) = ഈ english പദം ചൊല്ലൊന്നപോലെ, എന്റെ ചെറുപ്പം മുതല്‍ കേള്‍ക്കുന്നതായത് കൊണ്ട് ഉപയോഗിക്കുന്നു. ‘പൊരുമകാണിക്കുക്’, ‘പൊങ്ങച്ചം കാണിക്കുക’ എന്നൊക്കെ പറയാം.

3 ജബറ = അറന്വിപദമാണെന്ന് തോന്നുന്നു. വയര്‍ എന്നര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ട്.

4 തൂക്ക് = അലൂമിനിയത്തിന്റെയോ സ്റ്റീലിന്റെയോ 4 പാത്രങ്ങള്‍ കൂട്ടി യോജിപ്പിച്ച പാത്രം, ചിലയിടത്ത് ഇതിനെ തട്ട് എന്നും പറയും.

5 മിഞ്ചിയ = ഒരാള്‍ കഴിച്ചു വെച്ച ഭക്ഷണത്തിന്റെ ബാക്കി

6 വക്ക് = Edge

7 ഏന്തി = കഴുത്ത് നീട്ടി

വരലാ*   = വരിക (അറിയില്ല സാധാരണ ഉപയോഗിക്കുന്ന പദമാണോ എന്ന്. നാട്ടില്‍ പറയാറുണ്ട്)

No comments: