Saturday, January 31, 2009

അഴിയൂരന്മാരെ ഇതിലെ ഇതിലെ...
മുകുന്ദേട്ടന്‍ ഒരെറ്റ ചോദ്യം,

"മാഹിക്കാരെ ഇതിലെ ഇതിലെ എന്നെഴുതാന്‍" താന്‍ ആരെടാ? താന്‍ ഒരൊറ്റ പോസ്റ്റിട്ട് ഒരു എഴുത്തുകാരനാകാന്‍ നോക്കുന്നോ? കൈകൊണ്ട് ആദ്യം എഴുതി പഴകിക്ക്‍‌. എന്നിട്ടാകാം Unicode".

കിതച്ചുകൊണ്ട്(അറിയില്ല. ഓടിക്കിതച്ചതു പോലുണ്ട്.) ഇത്രയും പറഞ്ഞു നിര്‍ത്തി എന്റെ കണ്ണില്‍ തന്നെ മുകുന്ദേട്ടന്‍ നോക്കി, തുടര്‍ന്നു.

“തന്നെ കുറെ കാലമായി ഞാന്‍ നോക്കി നടക്കുന്നു. Cooling Glass വെച്ചാല്‍ ആളെ മനസ്സിലാകില്ലെന്നു കരുതിയോ? എഴുത്തുകാര്‍ക്ക് ഓര്‍മ്മശക്തിയില്ലെന്ന് കരുതിയോ? നിന്റെ Blog നെ പിന്‍‌തുടര്‍ന്ന് എത്തിയ yahoo social network ല്‍ നിന്നും നിന്റെ എല്ലാ photo യുടെയും ഓരോ‍ printout വരെ ഞാന്‍ എടുത്ത്‌വെച്ചിട്ടുണ്ട്‌."
ഇതും പറഞ്ഞ്‌ കൈയ്യിലുള്ള ഒരു envelop തുറന്ന്‌ എന്റെ എല്ലാ-നെടുംങ്കായമായ photo യും പുറത്തെടുത്തു. (ഇത് കണ്ട് പിന്നെ കിതപ്പെനിക്കായി.)

Photo മുച്ചീട്ടുകളിക്കാര്‍ കളി തുടങ്ങുന്നതിനു മുന്‍പ്‌ 'വിശറി'പോലെ വിരിക്കുന്ന പ്രക്രിയപോലെ തന്റെ ഫോട്ടോകള്‍ വിരിച്ചപ്പോള്‍ അറിയാതെ ഒന്നു ഞെട്ടിയെങ്കിലും മുകുന്ദേട്ടന്‍ നല്ലൊരു മുച്ചീട്ടു വീരനാണെന്ന് മനസ്സിലായതില്‍ ഉള്ളില്‍ അറിയാതെ ഒരു പൂഞ്ചിരി വിടര്‍ന്നു.

"മുകുന്ദേട്ടാ ഒരിക്കെല്‍ നമുക്കിരിക്കണം, rammy യോ bluffdonkey യോ. Rammyയാ നല്ലത്‌“.

തനിക്ക് ജയിക്കാ‍ന്‍ കഴിയുന്നത്‌ അത് മാത്രമാണ് എന്നതു മറിച്ചു വെച്ച് ഞാന്‍ പറയാന്‍ ഭാവിച്ചു. അപ്പോഴേക്കും മുകുന്ദേട്ടന്‍ ചുമലില്‍ കൈവെച്ചു കഴിഞ്ഞിരുന്നു.

"താന്‍ നോട്ടം മാറ്റി എന്റെ വിശ്വാസമെടുക്കാനാണോ പരിപാടി."
ഞാന്‍ വലിഞ്ഞു മുറുകുന്നു എന്ന് മുഖപേശിയുടെ വലിവില്‍ നിന്നും എനിക്കെന്നെ മനസ്സിലാക്കാം.

“ഏ.....മുകുന്ദേട്ടന്‍ violent ആകുകയാണോ? ചുമലില്‍ കൈയ്യൊക്കെ വെച്ച്...?”

ബസ്സുകള്‍ വന്നും പോയ്യും കൊണ്ടിരുന്നു. തലശ്ശേരിയിലേക്കുള്ള രണ്ടുമൂന്ന് super fast ബസ്സുകള്‍ ഇതിനോടകം പോയിക്കഴിഞ്ഞിരിക്കുന്നു. ബസ്സ് സ്റ്റോപ്പിലുള്ള പലയാളുകളും ഞങ്ങളുടെ സം‌സാരം കേള്‍ക്കുന്നുമുണ്ട്‌.

"വെറുതെ മലയാളം എഴുതാനറിയാം എന്നുവെച്ച് എന്തും കോറിയിട്ടാല്‍ ചിത്രമാകുമോ? തന്റെ blog ഇതുവരെ പത്തുനൂ‍റുപേര്‍ നോക്കിയതായി ഞാന്‍ കണ്ടു. എന്താ ഇവിടെയുള്ള
ബ്ലോഗന്മാരെല്ലാം കണ്ണു പൊട്ടന്‍ മാരാണോ? എന്തുകിട്ടിയാലും വായിക്കാന്‍? എടോ താന്‍
മയ്യയിപുഴയുടെ തീരങ്ങള്‍ വായിച്ചിട്ടുണ്ടോ, ദൈവത്തിന്റെ വികൃതികള്‍, ഡല്‍ഹി,
ആവിലായിലെ സ്യൂര്യോദയം....“

ഒറ്റശ്വാസത്തില്‍, കൈയ്യെണ്ണി പറഞ്ഞു നിര്‍ത്തിയതില്‍ നിന്നും ഓരോന്നായി അടര്‍ത്തിയെടുത്തപ്പോള്‍ ഇങ്ങേത്തലക്കലെ ഒരു എഴുത്തുകാരനുമെങ്കിലും ആകാനൊഴിച്ച് ഒരു ബ്ലോഗനാകാനുള്ള യോഗ്യതപോലും തനിക്കില്ലെന്ന്‌‌ മനസ്സിലായി. എന്തുകൊണ്ടെന്നാല്‍ അതില്‍ പറഞ്ഞതില്‍ ഒന്നൊഴിച്ച് മറ്റുള്ളവ ഞാന്‍ വായിച്ചിട്ടില്ല. ദൈവത്തിന്റെ വികൃതികള്‍ മാതൃഭൂമിയില്‍ ഖണ്ഡക വായിച്ച് complete ആക്കാതിരുന്നതോര്‍ത്ത് വ്യാകുലപ്പെട്ടെങ്കിലും വായിച്ചവ പറയാം എന്നു കരുതി...

"അല്ല സാര്‍ ഞാന്‍ ആവിലായിലെ സ്യൂര്യോദയം വായിച്ചിട്ടുണ്ട് ബാക്കിയുള്ളവ.."

വാക്കുകള്‍ പുറത്തു വന്നില്ല. മനസ്സില്‍ നിന്നും തൊണ്ടയിലേക്ക് വന്നിരുന്ന് നാക്കില്‍ തത്തികളിച്ച് വയറ്റിലേക്കെന്നെ ഇറങ്ങി.

"താന്‍ എന്താണു വിചാരിക്കുന്നത് എന്നെനിക്കറിയാം.എല്ലാവരും പറയാറുണ്ട് ഈ പുസ്തകം വായിച്ചോ ആ പുസ്തകം വായിച്ചോ എന്നൊക്കെ?“

മുകുന്ദേട്ടന്‍ ചുമലിലുള്ള പിടി വിട്ട് ബസ്‌സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ്സ് പോകാന്‍ കാത്തുനിന്നു. അല്ലെങ്കില്‍ പറഞ്ഞതെല്ലാം വായുവില്‍ ശിഥിലമാകും. ബസ്സുകളില്‍ നിന്നും ഇടതു വശത്തേക്ക് ആദ്യം നോരെയും പിന്നെ ചെരിഞ്ഞും നോക്കി ഇത് എം.മുകുന്ദന്‍ തന്നെയാ‍ണോ എന്ന് പലയാളുകളും conferm ചെയ്യുന്നുണ്ടായിരുന്നു. ആണെന്ന് മനസ്സിലായവര്‍ മുഴുക്കനെ* പല്ല് കാട്ടി ചിരിച്ചു കാണിച്ചു.

“മുകുന്ദേട്ടാ...മുകുന്ദന്‍ സാ‍റെ“

എന്ന് ചിലര്‍ വിളിക്കുകയും ചെയ്തു.

“ഇവനാരെടാ എം.മുകുന്ദനുമായി സംസാരിക്കുന്നവന്‍(?)“

എന്നോര്‍ത്തിട്ടാകാം ചിലയാളുകള്‍ ആരാധാനാഭാ‍വത്തോടെ എന്നെ നോക്കുന്നുമുണ്ട്. ഈയുള്ളവന്‍ ഒരാരാധകനാണെങ്കിലും ഇപ്പോള്‍ എങ്ങിനെയെങ്കിലും തടികൈച്ചലാ‍ക്കി*യാ‍ല്‍ മതിയെന്നായിരുന്നു എന്റെ മനസ്സില്‍. കൂ‍ടാതെ ബസ്‌സ്റ്റോ‍പ്പിലുള്ള‍ ഒന്ന്‌രണ്ടാളുകള്‍ ഞങ്ങളുടെ സംസാരത്തില്‍ തല്പരായിട്ടെന്നപോലെ അടുത്തു കൂടിയിരുന്നു.

തൊട്ടപ്പുറത്തുള്ള കടയിലുള്ള അബ്ദുള്‍ റഹ്‌മാന്‍ ഉണ്ടാക്കുന്ന സര്‍ബത്തിന്റെയും നാരങ്ങസോഡയുടെ ഗ്ലാസ്സൂകള്‍ കഴുകാന്‍ വന്നെന്ന വ്യാജ്യേന ഇടയ്ക്കിടക്ക് seat ല്‍ നിന്നും എഴുന്നേറ്റ് വന്ന് ഞങ്ങളെ ശ്രദ്ധിക്കുന്നുമുണ്ട്.

മാഹി ഹൈവേയില്‍ കൂടി ബസ്സൊന്നും വരുന്നില്ല്ലെന്ന് തീര്‍ച്ചപെടുത്താന്‍ കഴുത്തിട്ട് നോക്കി മുകുന്ദേട്ടന്‍ വീണ്ടും തുടര്‍ന്നു.

"എടോ, മൌനം ഒന്നിനും പരിഹാരമല്ല എന്നുള്ള വിവരമെങ്കിലും വേണ്ടൊടോ?"

മുകുന്ദേട്ടന്‍ വിടാന്‍ ഭാവമില്ല. ഏതു കാലക്കേടിനാണ് ഈ പ്രഭാതത്തില്‍ തലശ്ശേരിയില്‍ ലങ്കോട്ടി അടിക്കാന്‍ കോറതുണി വാങ്ങാന്‍ പോകാന്‍ തോന്നിയത്.മാഹിസ്റ്റേഷനിലെ (Wholesale Textile Dealer?)സുലൈമാനെ അറിയാതെ പഴിക്കുകയും ചെയ്തു.
"ലങ്കോട്ടിതുണി പോലും വില്‍ക്കാനില്ലാതെ താനെന്തോന്നാടോ കച്ചവടം നടത്തുക“
എന്നു പോകും നേരം ചോദിക്കുകയും ചെയ്തു.
"നിങ്ങള്‍ shirt ഉം pant* ഉം അടിക്കാന്‍ തലശ്ശേരിയില്‍ പോകും. അടിവസ്ത്രം അടിക്കാന്‍ എന്റെ ഈ machine നിലും വരും."
എന്ന് മറുപടി പറഞ്ഞത് സുലൈമാന്റെ കടയുടെ മുന്നി‍ല്‍ തുണിതൈക്കാറുള്ള വാസുവേട്ടനായിരുന്നു. ഒന്നെന്നെ പാളി നോക്കി വാസുവേട്ടന്‍ Trapeziam കളിക്കാര്‍ കാലുകൊണ്ട് balance ചെയ്യിക്കും വിധം machine കൊണ്ട് കട കട ശബ്ദം വരുത്തി മറ്റേതോ colorful ലങ്കോട്ടിയുടെ വാല്‍ മുന്നോട്ട് തള്ളികൊണ്ട് edge ഭംഗിയാ‍ക്കുകയാക്കുന്നുണ്ടായിരുന്നു. വാസുവേട്ടന്റെ പരാതിയില്‍ കഴന്വുണ്ടുതാനും. എന്നും രാവിലെ, ആരും, ഒരിക്കെലും അടിക്കാന്‍ കൊണ്ടുവാരാത്ത രണ്ട് പൊടിപിടിച്ച ചൂരിദാര്‍ കടയുടെ മച്ചില്‍ ഒരു ചടങ്ങെന്ന പോലെ തൂക്കി,

"എനിക്ക്‍ ചൂരിദാറും അടിക്കാനറിയാം" എന്ന് ‘പ്രതീകാത്മകമായി‘ ഘോര, ഘോരം വിളിച്ചറിയിച്ചിട്ടും അതൊരു സ്വപ്നമായി ഇന്നും അവശേഷിച്ച് കണ്ട എല്ലാ ഗള്‍ഫുകാരന്റെയും ലങ്കോട്ടിമാത്രം അടിച്ച് സംതൃപ്തി അടഞ്ഞു.
ചിന്തയില്‍ നിന്നും ഉണര്‍ന്നപ്പോള്‍ ചുറ്റിലുമുള്ള ആളുകളുടെ എണ്ണം കൂ‍ടിയിരിക്കുന്നു. മുകുന്ദേട്ടന്‍ ബസ്റ്റോപ്പിന്റെ Half side wall ലെ-ആരും ഇരിക്കാതിരിക്കാന്‍ വേണ്ടി ചെയ്ത-കൂര്‍ത്തപ്രതലത്തില്‍ ഇരുന്നിരിക്കുന്നു.

ഒരു blog ഇത്രയും പ്രശ്നമുണ്ടാകുമെന്ന് ദുബായിലെ ഓഫീസില്‍ നിന്നും എഴുതുന്വോള്‍ വിചാരിച്ചിരുന്നില്ല.

"എന്താപ്രശ്നം മുകുന്ദേട്ടാ..?"

ചിലയാളുകള്‍ ചോദിക്കുന്നുമുണ്ടായിരുന്നു. ഒരു ‘പുള്ളി‘യെയെന്നെപോലെ മറ്റുള്ളവര്‍ എന്നെ നോക്കാ‍നും തുടങ്ങിരിക്കുന്നു.

"എന്റെ കഥാപാത്രങ്ങളാണ്‌ ഇവിടുത്തുകാര്‍, ഇവരെ അറിയാതെ(എല്ലാവരേയും നോക്കിയിട്ട്) ഇവരുടെ തുടിപ്പറിയാതെ നിനക്കെങ്ങിനെയാണ്‌ കഥ പറയാനൊക്കുക. അല്ല ഇതൊരു കഥയാണോ? എടോ താന്‍ എന്റെ പുസ്തകങ്ങള്‍ വായിക്കൂ. സാഹിത്യഅക്കാദമി അവാര്‍ഡ് കിട്ടിയ മയ്യയിപുഴയുടെ തീരങ്ങള്‍ ഒരാവര്‍ത്തിയെങ്കിലും വായിക്കൂ. “


"രാവിലത്തെ പത്തുമണിയുടെ വെയിലിനും ചൂടുണ്ടോ?“


അതോ മുകുന്ദേട്ടന്റെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ വിയര്‍ക്കുകയാണോ? അതാകാനാ‍ണ്‌ സാദ്ധ്യത. അല്ലെങ്കില്‍ രാവിലെ തന്നെ പൂസില്‍* വഴിവക്കില്‍ മലര്‍ന്നു കിടക്കുന്ന ഏതോ കാശുകാരന്റെ(Drssing കണ്ടാലറിയാം) shirt ന്റെ പുറകു വശം നനയേണ്ടതല്ലെ?
ത്രസിപ്പിക്കുന്ന കള്ളിന്റെ തരങ്കങ്ങള്‍ക്ക് ഒരെറ്റ ചിന്ത മാത്രം?

ജാതിമതദേശാഭാഷാവേഷാദികള്‍ക്കപ്പുറം ചിന്തിക്കുന്ന ഒരേഒരു കാര്യം! ഒരേയൊരു പാനീയം. നാനാത്വത്തില്‍ ഏകത്വം പാലിക്കുന്നത് മാഹിയിലെ റോഡോരം മാത്രം!!! അതില്‍ ധനികനെന്നോ, ദരിദ്രനെന്നോ ഇല്ലൈ!!!!ലോകത്തിനുതന്നെ മാത്രക!!!!!

രണ്ടും കല്‍പ്പിച്ച് എന്തെങ്കിലും പറയാന്‍ തന്നെ ഉറപ്പിച്ചു. കുറച്ചു നേരമാകുകയും ആളുകള്‍ കൂടികൂടി വരികയും ചെയ്തിരിക്കുന്നു. വന്ന ചിലയാളുകള്‍ റഹ്‌മാനിക്കായുടെ കടയില്‍ നിന്നും സര്‍ബത്ത് കുടിക്കുന്നുണ്ട്‌. Business കൂടുന്നതും കല്ലയില്‍* പണം കൂടുന്നതും കണ്ട് തന്റെ തടിച്ച ചുണ്ടില്‍ ഒരു ചെറു മന്ദഹാസം വിടര്‍ത്തി, പ്രശ്നം തീരരുതേ എന്ന ഭാവേന നിലകൊണ്ടു.

"മാഹിക്കാരെ ഇതിലെ, ഇതിലെ പോലും എതിലെ, എതിലെ സുഹൃത്തെ? കഥയോ നോ‍വലോ ‍ വരാത്ത മനസ്സില്‍ നിന്നും ഒരു പ്രശസ്തിക്കു വേണ്ടി ബ്ലോഗെഴുതി അതിന് മാഹിക്കാരുടെ പേരിടാന്‍ തനിക്കു നാണമില്ലെ?“

“മാഹിയും, മാഹിക്കാര്‍ മുഴുവനും നിങ്ങള്‍ക്കു സ്വന്തമാണോ?“

ചോദിക്കാനാഞ്ഞെങ്കിലും ചോദിച്ചില്ല. അധികം ചോദ്യങ്ങള്‍ ചോദിച്ച് പ്രശ്നം കൂടുതലാക്കണ്ട. എങ്കിലും ഇങ്ങനെ പറയാനുരച്ചു.

"അത് എന്താണെന്ന് വെച്ചാല്‍ മാഹി എന്റെ നാടെല്ലെങ്കിലും എന്റെ നാടായ അഴീയൂരിന്റെ കഥ പറഞ്ഞാല്‍ വായിക്കുക പോയിട്ട് ആരും അറിയാതെ ‘Double click‘ ചെയ്യുക പോലും ഇല്ല. ഇതൊരു നന്വരെല്ലെ! മാഹിക്കാരെ ഇതിലെ ഇതിലെ എന്നൊരു തലകെട്ട് കൊടുത്താല്‍ മാഹിയില്‍ നിന്നുള്ളവരൊക്കെ എം.മുകുന്ദനെ പോലെ ആ‍യില്ലെങ്കിലും അതിന്റെ മണമുള്ളവരെങ്കിലും ആയിരിക്കും ഇത് എന്ന് കരുതി ഒന്ന് വായിക്കാനുള്ള നന്വര്‍?"

ഒരു പോലീസ് ജീപ്പ് പെട്ടെന്ന് എന്തോ Law & Order problem ഉണ്ടെന്നെന്ന പോലെ പ്രത്യക്ഷപ്പെട്ട് sudden break ഇട്ട് നിര്‍ത്തി. S.Iയും ചുവന്നകിളിത്തൊപ്പി police കാരും ചാടിയിറങ്ങി ആ‍ളുകളെ നിയന്ത്രിക്കാന്‍ തുടങ്ങി.പോലീസിനെ കണ്ടതും അറിയാതെ ഒരു നടുക്കം മനസ്സില്‍ വരികയും ചെയ്തു.

"ഹും മാഹിക്കാരന്‍ കൂടിയല്ല പോലും. മാഹിക്കാരന്‍ കൂടിയല്ല പോലും"


മുകുന്ദേട്ടന്‍ പിറുപിറുത്തു. ഒരു Computer ഉം Internet ഉം Unicode ഉം ഉണ്ടെന്നുകരുതി എന്തും എഴുതാമെന്നു വെച്ചാല്‍..?"

ഇത്രയും കേട്ടപ്പോള്‍ തന്നെ അളുകള്‍ മുകുന്ദേട്ടനോട് മാറിനില്‍ക്കാന്‍‍ പറയുകയും-

"ഇത് ഞങ്ങള്‍ക്ക് വിട്, ഞങ്ങള്‍ കൈകാര്യം ചെയ്യാം"

എന്നൊക്കെയുള്ള പിറുപിറുക്കലും തുടങ്ങിയിരിക്കുന്നു. കൂടെ

"ഓ അതു ശരി അടിച്ചുമാറ്റിയതായിരിക്കും? ആളെ ഞാനൊന്ന് ശരിക്ക് കാണട്ടെ?

എന്ന് പറഞ്ഞ് ഒരുവന്‍ മുന്നിലുള്ള ആളെ പിടിച്ചു മാറ്റി മുന്നില്‍ക്കയറി ചോദിച്ചു.
പിറകില്‍ നിന്നുള്ള മറ്റൊരശരീരി ഇങ്ങനെയായിരുന്നു.

“ആ ശരിയാ ഓരൊരാള്‍ക്ക് തന്റെ കൈയ്യിലുള്ള സ്വത്ത് അമൂല്യമായിരിക്കും. മുകുന്ദേട്ടനത് പുസ്തകമല്ലെ? അതാരെങ്കിലും അടിച്ചുമാറ്റിയാല്‍ ആ‍ര്‍ക്കാ ഇഷ്ടപ്പെടുക.“

"ഏ.... സംഭവം ഈ നിലയ്ക്കായോ? ഇനി കാത്തുനിന്നിട്ട് കാര്യമില്ല.

‘ആനന്ദിന്റെ‘ ആള്‍കൂട്ടം വെറും ആള്‍കൂട്ടം തന്നെ. മുകുന്ദേട്ടനോട് ചിലത് പറയണമെന്ന് മുന്‍പേ വിചാരിച്ചതാണ്. അത് പറയുക തന്നെ.മുകുന്ദേട്ടന്റെ ചെവിയില്‍ മെല്ലെ പിറുപിറുത്തു.ഇതു കേട്ടതും മുകുന്ദേട്ടന്‍ ‘പഥോ‘ എന്ന് പറഞ്ഞ് ചുറ്റും കൂടിനിന്ന ആളുകളുടെ കൈകളിലേക്ക് വീണതും ഒരുമിച്ചായിരുന്നു.കണ്ണുമിഴിച്ചുപോയ ഞാന്‍ അറിയാതെ ‘ദൈവമേ‘ എന്നു പറഞ്ഞുപോയി.

പെട്ടെന്നു പകച്ചുപോയ ആള്‍കൂട്ടം എന്നെ നോക്കി.

'എന്തായിരുന്നു നീ നമ്മുടെ മുകുന്ദേട്ടനോ‍ട് പറഞ്ഞത്, എന്തായിരുന്നു നീ നമ്മുടെ മുകുന്ദേട്ടനോ‍ട് പറഞ്ഞത്"

എല്ലാവരും ഒറ്റ സ്വരത്തില്‍ ചോദിക്കുകയും തട്ടിക്കയറുകയും ചെയ്തു. കുറെ തട്ടും തള്ളും കിട്ടിയിട്ടും ഞാന്‍ മാഹി ടാഗോര്‍പാര്‍‌ക്കിലെ കുന്തത്തില്‍ നിര്‍ത്തിയ പ്രതിമ കണക്കെ നിലകൊണ്ടു.

അതെങ്ങിനെ ഞാന്‍ പറയും, ഒരു ചെറിയ പദം ഇത്രപൊല്ലാപ്പുണ്ടാക്കും എന്നു ആര്‍ കരുതി. ഗത്യന്തരമില്ലാതെ പോലീസും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ പിന്നെ പറയാതിരിക്കാന്‍ കഴിഞ്ഞില്ല!

ഭാഗം-2

Bus stop കവിഞ്ഞ് പുറത്തേക്ക് റോഡില്‍ തള്ളിയ ജനങ്ങളുടെ ഇടയില്‍ കൂടി വലിഞ്ഞ് Highway യുടെ കിഴക്കു ഭാഗത്തേക്കുള്ള ഉയരത്തിലേക്ക് വലിച്ചു നടന്നു. അവിടെ നിന്നും തിരിഞ്ഞ്, എവിടെയെങ്കിലും മുകുന്ദേട്ടനെ കാണുന്നുണ്ടോ എന്ന് നോക്കുന്വോള്‍- പ്രശ്നമുള്ള മുകുന്ദേട്ടനും പ്രശ്നമുണ്ടാക്കിയ-ഞാനും ഇല്ലാതെയായിട്ടും ആയിരത്തോളം ആളുകള്‍ ആ മൂന്നും കൂടി ചേരുന്ന റോഡില്‍ തിക്കിതിരക്കി ട്രഫിക്ക് ജാമുണ്ടാക്കി തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. അവരെ നിയന്ത്രിച്ച് കിളിതൊപ്പികള്‍ ഇടയില്‍ low & order പാലിക്കാന്‍ മിന്നി മറയുന്നുണ്ടായിരുന്നു.

‘ഇന്ത്യക്കാരന്റെ പൌരഭോദം!‘ ഓ അല്ല. ഫ്രഞ്ച്കാരന്റെ ...(ഉള്ളാളെ ഞങ്ങള്‍ ഫ്രഞ്ച്കാരനാണെന്ന് വീന്വിളക്കുന്നവര്‍ ഇപ്പോഴും തപ്പിനോക്കിയാല്‍ കാണാന്‍ പറ്റും.)

തൊട്ടടുത്തുള്ള internet cafe ല്‍ കയറി. നോക്കിയപ്പോള്‍ ഒരിക്കെലും കാണാ‍ത്തതിരക്കുണ്ടവിടെ! പല monitor റുകളിലും മലയാള blog കുകള്‍ തുറന്നു വെച്ചിരിക്കുന്നു. Computer കിട്ടാതെ അവിടെയിവിടെ തത്തിക്കളിച്ച് നിന്നപ്പോള്‍ പലയാളുകളുടെയും screen നുകള്‍ അടുത്ത് നിന്ന് കണാനായി. വാക്കുകള്‍ വായിക്കാനായി. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരാള്‍ തന്റെ പോസ്റ്റില്‍ നിന്നും മാഹിയെന്നുള്ള‌ വാക്ക് delete ചെയ്യുകയാ‍ണ്‌. തിരിഞ്ഞ് പിന്നാന്വുറത്തുള്ള മറ്റൊരു computer നോക്കി. അയാള്‍ web page ലെ address നിന്നു പോലും തിരഞ്ഞു പിടിച്ച് ‘മാഹിയെ’ delete ചെയ്യുകയാണ്‌. ഒഴിവുകിട്ടിയ computer ല്‍ കയറി ബ്ലോഗു തുറന്നപ്പോള്‍ ഞെട്ടിപ്പോ‍യി!. Views 10,000!!!

“എന്റമ്മെ ഇന്നലെ വരെ 25ല്‍ കവിയാതിരുന്ന 'Blog Viewres'‌ ഒറ്റ ദിവസം കൊണ്ട് ഇത്രയായോ? വെറുതെ പോസ്റ്റ് തുറന്നു നോക്കിയപ്പോള്‍ എല്ലാവരും "അഴിയൂരന്മാരെ ഇതിലെ ഇതിലെ" എന്നുള്ള പോസ്റ്റില്‍ comments ഇട്ടിട്ടുമുണ്ട്‌.

ആദ്യത്തെ ‍comment നോക്കിയപ്പോള്‍ തന്നെ പിന്നെത്തെ ഒന്നും നോക്കാന്‍ തോന്നിയില്ല.ഇത്ര നാന്നായി തെറി ഞാന്‍ കേട്ടിട്ടില്ല. "മാഹിക്കാരെ ഇതിലെ ഇതിലെ" എന്ന ബ്ലോഗില്‍ നിന്നും “മാഹി“ എന്നത്‌ മാറ്റണോ എന്നത് ചിന്തിച്ചുകൊണ്ടിരുന്നപ്പോഴും മനസ്സ്‌ അറിയാതെ മറ്റൊരു പോസ്റ്റെഴുതാന്‍ വട്ടം കൂട്ടകയായിരുന്നു.‍ G-mail ലെ draft window തുറന്ന്‌ post നു പേര്‍ കൊടുത്തു.

“ആവിലായിലെ സൂര്യാസ്ഥമനം”.

സത്യം പറയാലോ ആവിലായിലെ സ്യൂര്യോദയം എന്റെ നാട്ടിന്റെ കഥയല്ലെങ്കിലും ആവിലായിലെ സൂര്യാസ്ഥമനം എന്റെ നാടിന്റെ കഥയായിരിക്കും.എന്തുകൊണ്ടെന്നാല്‍, ഒന്നാ‍മതായി, ആവിലായിലെ സ്യൂര്യോദയത്തില്‍ സൂര്യോദയമല്ല സൂര്യാസ്തമനം മാത്രമേയുള്ളൂ എന്നു പറഞ്ഞതിനാലാണ്‌ എം.മുകുന്ദന്‍ സാര്‍ ബോധം കെട്ട് വീണതും ഈ മാഹിക്കാരെല്ലാവരും എന്നെ വലതുകാല്‍ കൊണ്ട് തൊഴിച്ചതൊഴിയില്‍ മാഹിയില്‍ നിന്നും ഞാന്‍ വന്നു വീണപ്പോള്‍ മാഹി റെയില്‍‌വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലായത്‌! ഇതില്‍ വായനക്കാര്‍ അറിയേണ്ടകാര്യം ഒരു റെയില്‍‌വെ സ്റ്റേഷന്‍ വെക്കേണ്ട സ്ഥലം മാഹിയിലില്ല. അതുകൊണ്ട് എന്റെ നാടായ അഴിയൂരിലാണ്‌ മാഹി റെഹിവെ സ്റ്റേഷന്‍. ഇതു ന്യാ‍യമാണോ? ഒരു നാട്ടില്‍ റെയില്‍‌സ്റ്റേഷന്‍ സ്ഥാപിച്ച് മറ്റൊരു നാടിന്റെ പേരിടുക!രണ്ടാമതായി‍ മാഹി എന്റെ നാടല്ല. അഴിയൂരാണ്‌ എന്റെ നാ‍ട്. മാഹിക്കാരനാകാന്‍ വേണ്ടി കൊതിമൂത്ത് കൊതിമൂത്ത്, അവസാനം എല്ലാവരും‍ എന്നെ കറിവേപ്പില ആക്കി. എന്റെ നാടും പ്രശസ്തമാകും. അല്ലെങ്കില്‍ ഞാന്‍ പ്രശസ്തമാക്കും. ആദ്യം ഈ പോസ്റ്റെഴുതി കുപ്രസിദ്ധി വരട്ടെ! പിന്നെ പ്രസിദ്ധിക്കു വേണ്ടി എഴുതാം.

മുഴുക്കനെ*-മുഴുക്കെ (നാടന്‍ശീലുകളാണു കേട്ടോ)
തടികൈച്ചലാ‍ക്കി*-രക്ഷപ്പെടുക, മറ്റൊരു കോഴിക്കോടന്‍ ശീല്‍
കാലക്കേട്‌-അത്യാഹിതം-ഇതൊരു ശീലാണോ എന്നറിയില്ല.(നാട്ടില്‍ ഉപയോഗിക്കറുണ്ട്)
pant‌-pants സാധാരണ പലയാളുകളും pant എന്നുമാത്രമേ പറയാറുള്ളൂ
പൂസില്‍‌-മദ്യമടിച്ചു മത്തുപിടിക്കുക
കല്ലയില്‍-പണപ്പെട്ടി
പറയാനുരച്ചു‌-പറയാന്‍ ഉറച്ചു-(ശീലാണോ അതോ ഇതു പോലുള്ള മലയാള പദങ്ങളുണ്ടോ?)

5 comments:

Rasleena said...

എന്തായാലും മുകുന്തേട്ടൻ ഇത് വായിച്ചിട്ടില്ലെന്ന് കരുതുന്നു. റ്യൂദ്‌ലിഗ്ഗീസിലും റ്യൂദ്‌സെമിത്തിയോസിലുമെല്ലാം നടക്കുന്ന അവസാനം വെള്ളിയാം‌കല്ലിൽ അന്ത്യവിശ്രമം കൊള്ളുന്ന മാഹിക്കാരനല്ലെങ്കിലും അതിന്റെ അയൽ‌വാസിയല്ലേ? ഭാവിയുണ്ട്. ഇനിയും എഴുതുക.

വിനുവേട്ടന്‍ said...

സമീര്‍... കൊള്ളാമല്ലോ... എന്തേ പിന്നെ തുടര്‍ന്നില്ല ?

പാരഗ്രാഫുകള്‍ തിരിച്ചിരുന്നുവെങ്കില്‍ വായന സുഖകരമായേനെ...

Irshad said...

വായിക്കാനിത്തിരി ബുദ്ധിമുട്ടുണ്ട്. പാര തിരിച്ചിരുന്നെങ്കില്‍ കൊള്ളാമായിരുന്നു.

ആരോടാ ഞാനിതൊക്കെ പറയുന്നതു? കൊല്ലത്തിലൊരു പോസ്റ്റിടുന്നാളോടോ. കൊള്ളാം. 2008 ജനുവരിയില്‍ ആദ്യപോസ്റ്റ്. അടുത്തതു 2009 ജനുവരിയില്‍.

ഹൂ‍യ്.....
2010 ജനുവരിയെത്തീട്ടോ...
എഴുതിത്തുടങ്ങിയോ? എന്നാല്‍ വേഗമാവട്ടെ.....

മാഹിക്കാരെ ഇതിലെ ഇതിലെ.... said...

റസ്‌ലീന, Thank you for encouraging. മുകുന്ദേട്ടനറിയണ്ട. വെടിവെച്ചു കൊല്ലും!

മാഹിക്കാരെ ഇതിലെ ഇതിലെ.... said...

വിനുവേട്ടന്‍, പഥികന്‍ ബ്ലോഗ് വായിക്കാന്‍ സമയം കണ്ടെത്തിയതില്‍ നന്ദി.കൂടാ‍തെ നിങ്ങളുടെ പ്രോത്സാഹനത്തിനും.
ഓരോരോ കയ്യടിയുമാണ് കലാകാരന്മാരുടെ മുന്‍പോട്ടുള്ള ഹ്യദയമിടുപ്പുകള്‍!!!!(കലാകാരന്‍ എന്നുള്ളത് എന്നെയല്ല കേട്ടോ)
മാഹിയെന്നു പറയുന്വോള്‍ പലയാളുകളും കള്ളിന്റെ പാലാഴിയാണല്ലെയെന്നോ, building material എടുക്കാന്‍ വന്നെന്നോ‍, പെട്രോളടിക്കുന്നത് പാ‍ലം കഴിഞ്ഞുള്ള പന്വിലാണെന്നോ എന്നതേതെങ്കിലുമായിരിക്കും പറയുക!
സത്യമാണെങ്കില്‍ കൂടി എം.മുകുന്ദന്‍ സാറിനെയറിയുന്നവര്‍ തുലോം തുച്ചമായിരിക്കും.എന്റെ ഈ ബ്ലോഗില്‍ കൂടിയെങ്കിലും പുതിയ citizen വായിച്ചും ചോദിച്ചും വളരട്ടെ.